പ്രണയം നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ യുവാവ് ചാണക വെള്ളമൊഴിച്ചു; സംഭവം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കോളജിലേക്ക് പോകുന്നതിനിടെ

കൊച്ചി: (www.kvartha.com 31.08.2017) പ്രണയം നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ യുവാവ് ചാണക വെള്ളമൊഴിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി നടന്നു പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് യുവാവ് ചാണക വെള്ളം ഒഴിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വൈക്കം സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 364 ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രേമ നൈരാശ്യമാണ് 19 കാരനായ യുവാവിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഗവ. പാലസ് ഹൈസ്‌കൂളിന് മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഈ വഴി നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ തല വഴി യുവാവ് കൈയില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകവെള്ളം ഒഴിക്കുകയായിരുന്നുവത്രെ. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് വാവിട്ട് നിലവിളിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.

Keywords: Kerala, Kochi, News, Love, Student, attack, Youth, Arrested, Police, Girl, Ernakulam, College student attacked by youth

Previous Post Next Post