പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം

 


ന്യൂഡല്‍ഹി: (www.kvartha.com 31.08.2017) പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. പിന്‍വലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ഇനി ഒരു കാരണാവശാലും മാറ്റാന്‍ നിര്‍വ്വാഹമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഖയാണ് പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കുന്നതിനായി ജനങ്ങള്‍ക്ക് ഇനിയും അവസരം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ വിനിമയം നടത്തുന്ന കറന്‍സി മാത്രമേ ഇത്തരത്തില്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ആര്‍.ബി.ഐയും വ്യക്തമാക്കുന്നത്.

പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം

നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച കേസില്‍ വീണ്ടും അവസരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

Keywords:  India, National, News, New Delhi, Demonetization, RBI, Bank, Centre rules out new window to deposit scrapped notes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia