കുപ്പി വാങ്ങുമ്പോള്‍ സാരി ഫ്രീ, എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിനെതിരേ കേസ്

കൊച്ചി:(www.kvartha.com 31/08/2017) മദ്യത്തിനൊപ്പം കേരളാ സാരി ഫ്രീയുമായി വിവാദ പരസ്യം നല്‍കിയ കൊച്ചി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിനെതിരെ എക്സൈസ് സംഘം കേസെടുത്തു. ഒരു ഷിവാസ് റീഗല്‍ ബോട്ടിലിനൊപ്പം കേരളാ സാരി സൗജന്യമെന്നായിരുന്നു പരസ്യം. ഈ ഓണത്തിന് ഭാര്യയുടെ തല്ല് കൊള്ളാതെ കുടിക്കാമെന്നൊക്കെയുള്ള തമാശകളിലൂടെ ഈ പരസ്യം സോഷ്യല്‍മീഡിയയിലും വന്‍ചര്‍ച്ചയായിരുന്നു.സംഭവം വിവാദമായതോടെയാണ് എക്സൈസ്വകുപ്പിന്റെ നടപടി.

അതിനിടയിലാണ് മദ്യത്തിന് പരസ്യം നല്‍കിയെന്ന കുറ്റം ചുമത്തി ആലുവ എക്സൈസ് സര്‍ക്കിളാണ് കേസെടുത്തത്. ഓണക്കാലത്തെ വന്‍തോതിലുള്ള മദ്യവില്‍പ്പന ലക്ഷ്യം വെച്ചായിരുന്നു പരസ്യം ചെയ്തത്.

 News, Kochi, Kerala, Liquor, Case, Airport, Advertisement, Social Network, Aluva.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Liquor, Case, Airport, Advertisement, Social Network, Aluva, Case against duty free shop at Kochi airport.
Previous Post Next Post