ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍

മോസ്‌കോ: (www.kvartha.com 31/08/217) ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് കൗമാരക്കാരിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഗെയിമുമായി ബന്ധപ്പെട്ട് ചിലര്‍ പിടിയിലായിരുന്നുവെങ്കിലും ഇതാദ്യമായാണ് അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒരു പെണ്‍കുട്ടിയെ പിടികൂടുന്നത്.

കിഴക്കന്‍ റഷ്യയിലുള്ള ഹബാറോസ്‌കി ക്രയ്യില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Russia, Photo, Media, Suicide, Police, Report, News, World, Blue Whale challenge: 17-year-old Russian girl, alleged mastermind, arrested.

നേരത്തെ, ഗെയിമുമായി ബന്ധപ്പെട്ട് പലരും മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങിയിരുന്നു. ഇങ്ങനെ ഒരു കളിയില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞാണ് പലരും രംഗത്ത് വന്നത്. എന്നാല്‍ വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് അഡ്മിന്‍ പനലിലുള്ള പെണ്‍കുട്ടിയെ പിടികൂടിയത്.

ടാസ്‌കുകള്‍ പൂര്‍ത്തിയാക്കി ഒടുവിലായി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതാണ് ഈ കളി. ഇനി ചതി മനസ്സിലാക്കി നേരത്തെ പിന്‍മാറിയാല്‍ ഉറ്റവരെ കൊല്ലുമെന്നുമാണ് പെണ്‍കുട്ടി ഭീഷണി ഉയര്‍ത്തിയിരുന്നത്. ഒരു ഡസണിലേറെ പേര്‍ക്ക് വധഭീഷണി അയച്ചുവെന്ന് പരാതിയും ഇവര്‍ക്കെതിരെയുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചു.

നേരത്തെ ഈ ഗെയിം കളിച്ചിരുന്ന ആളായിരുന്നു പെണ്‍കുട്ടിയെന്നും പോലീസ് പറയുന്നു. എന്നാല്‍ എങ്ങിനെയാണ് അഡ്മിന്‍ സ്ഥാനത്തേക്ക് എത്തിയതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Russia, Photo, Media, Suicide, Police, Report, News, World, Blue Whale challenge: 17-year-old Russian girl, alleged mastermind, arrested.
Previous Post Next Post