'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...'; ഭക്തിനിറവില്‍ അറഫാ സംഗമം, ജനസാന്ദ്രമായി മിന

 


മിന: (www.kvartha.com 31.08.2017) ഭക്തിനിറവില്‍ വ്യാഴാഴ്ച അറഫാ സംഗമം. ജനസാന്ദ്രമായി മിന. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക് ' എന്ന മന്ത്രധ്വനിയുമായി തീര്‍ഥാടകലക്ഷങ്ങള്‍ ബുധനാഴ്ച മിനായിലെ കൂടാരത്തില്‍ എത്തിയതോടെ വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി. മൂന്നുദിവസത്തെ കല്ലേറുകര്‍മത്തിന് ശേഷമായിരിക്കും ഹജ്ജിന് പരിസമാപ്തികുറിച്ച് മിനായില്‍ നിന്ന് മടങ്ങുക.

ലോക മാനവിക സംഗമമെന്ന് വിശേഷിപ്പിക്കുന്ന അറഫ സംഗമത്തില്‍ പങ്കുകൊള്ളാനുള്ള തയ്യാറെടുപ്പിനായിരുന്നു ബുധനാഴ്ച ഹാജിമാര്‍ മിനായില്‍ തങ്ങിയത്. അറഫസംഗമത്തിനുശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങളുടെ നേര്‍ക്ക് ജംറയില്‍ കല്ലേറുകര്‍മത്തിനുള്ള ഒരുക്കമായിരുന്നു ഹാജിമാരുടെ മിനായിലെ താമസം. ഹജ്ജിന്റെ പ്രധാന ചടങ്ങാണ് അറഫ സംഗമം. 20 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം അറഫ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...'; ഭക്തിനിറവില്‍ അറഫാ സംഗമം, ജനസാന്ദ്രമായി മിന

സാധാരണ വ്യാഴാഴ്ച രാവിലെ പ്രഭാതനമസ്‌കാരത്തിന് ശേഷമാണ് മിനായില്‍ നിന്ന് അറഫയിലേക്ക് യാത്രതിരിക്കാറുള്ളതെങ്കിലും ബുധനാഴ്ച രാത്രി തന്നെ തീവണ്ടി സമയം ക്രമീകരിച്ച് ഇന്ത്യന്‍ ഹാജിമാരടക്കമുള്ളവര്‍ മിനായില്‍ നിന്ന് അറഫയിലേക്ക് നീങ്ങിയിരുന്നു. വ്യാഴാഴ്ച ഹാജിമാര്‍ സൂര്യാസ്തമയം വരെ അറഫയില്‍ പ്രാര്‍ഥനയുമായി തങ്ങും.

സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പോകും. മുസ്ദലിഫയില്‍ വിശ്രമിച്ചശേഷം വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകളും ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടുക. മിനായിലെ പിശാചിന്റെ മൂന്ന് പ്രതീകങ്ങളില്‍ ഏറ്റവും വലിയ പ്രതീകത്തിനുനേരേ മാത്രമാണ് ബലിപെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച ആദ്യകല്ലേറുകര്‍മം നിര്‍വഹിക്കുക. ഇതിനുശേഷമായിരിക്കും മൃഗബലി.

ഇന്ത്യയില്‍നിന്നും 1.70ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനായി എത്തിയത്. ഇതില്‍ സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പിലുള്ളവര്‍ ഉള്‍പ്പെടും. വിദേശതീര്‍ഥാടകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 8,67,795 പേര്‍ മദീന വഴിയും ബാക്കിയുള്ളവര്‍ ജിദ്ദ വഴിയുമാണ് എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, Gulf, News, Religion, Hajj, Muslim pilgrimage, Meet, Saudi Arabia, Arafa gathering held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia