യുവതി വീടിനു സമീപം പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

 


തിരുവല്ല: (www.kvartha.com 31.07.2017) യുവതി വീടിനു സമീപം പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കുറ്റൂര്‍ തലയാര്‍ അമ്മയത്ത് പള്ളത്ത് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ രേഷ്മയെ (23) ആണ് കഴിഞ്ഞദിവസം വീടിന് സമീപം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് രഞ്ജിത് (35), മാതാവ് രാജമ്മ (60) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണു രേഷ്മയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തുന്നത്. പത്രവിതരണക്കാരനാണ് ഇവരുടെ വീടിന്റെ പുറകിലുള്ള വാഴത്തോട്ടത്തില്‍ രേഷ്മയെ കത്തുന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്തത്.

യുവതി വീടിനു സമീപം പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

രണ്ടു വര്‍ഷം മുമ്പാണ് രേഷ്മയുടെയും രഞ്ജിത്തിന്റെയും വിവാഹം നടന്നത്. ഒരു വയസുള്ള ആദിത്യദേവ് മകനാണ്. രേഷ്മയുടെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ബഹളം വയ്ക്കുകയും രഞ്ജിത്തിനെയും വീട്ടുകാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ സ്‌റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ആത്മഹത്യാപ്രേരണ, ഭര്‍തൃപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം സംബന്ധിച്ച് രേഷ്മയുടെ പിതാവ് തൃക്കൊടിത്താനം ചേരകളത്ത് രഞ്ജിത് തിരുവല്ല പോലീസില്‍ പരാതി നല്‍കി. മാതാവ്: ഷീല.

രേഷ്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അമരയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Also Read:
മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman bunt to dies; husband and his mother arrested, Arrest, Court, Remanded, Police, Medical College, hospital, Dead Body, Complaint, Father, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia