ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊല: ഡല്‍ഹിയിലെ എ കെ ജി ഭവന്‍ കനത്ത സുരക്ഷാ വലയത്തില്‍; സി ആര്‍ പി എഫ് ജവാന്മാരെയും ഡല്‍ഹി പോലീസിനെയും വിന്യസിപ്പിച്ചു


ന്യൂഡല്‍ഹി: (www.kvartha.com 30.07.2017) തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവന്‍ കനത്ത സുരക്ഷാവലയത്തില്‍. തിരുവനന്തപുരത്ത് ആര്‍എസ്എസ് - സിപിഎം അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ സിപിഎം ആസ്ഥാന മന്ദിരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.

സിആര്‍പിഎഫ് ജവാന്മാരെയും ഡല്‍ഹി പോലീസിനെയും എകെജി ഭവന്റെ മുന്നില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് ശാഖാ കാര്യവാഹക് ആയിരുന്ന തിരുവനന്തപുരം കല്ലമ്പള്ളി വിനായലക നഗറില്‍ കുന്നില്‍ വീട്ടില്‍ രാജേഷ്(34) കൊല്ലപ്പെട്ടത്.


കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ പിന്നില്‍ തങ്ങളല്ലെന്നും മെഡിക്കല്‍ കോഴ, കള്ളനോട്ട് തുടങ്ങിയ കേസുകളില്‍ പെട്ട നേതാക്കള്‍ മുഖം രക്ഷിക്കാന്‍ അക്രമം അഴിച്ചുവിടുകയാണെന്നും വ്യക്തിപരമായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM, RSS, BJP, Worker, Murder, RSS Karyvahak murder in TVM: High level protection for Delhi AKG Bhavan protection-increased.
Previous Post Next Post