'കടക്കൂ പുറത്ത്' എന്ന് മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: (www.kvartha.com 31.07.2017) തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രിയുടെ ആക്രോശം. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്തുസംസാരിച്ചത്.

കടക്ക് പുറത്ത്, എന്നുപറഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് കേട്ട് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ സമീപത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം, ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

Pinarayi criticized medias, Thiruvananthapuram, News, Politics, Clash, Conference, Media, Kodiyeri Balakrishnan, Kerala

സി.പി.എമ്മിനെ പ്രതിനിധികീരിച്ച മുഖ്യമന്ത്രിയും കോടിയേരിയും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് സുരേഷ്, ആര്‍.എസ്.എസിനെ പ്രതിനിധികീരിച്ച് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ദക്ഷിണ മേഖല പ്രാന്തകാര്യവാഹക് പ്രസാദ് ബാബു എന്നിവരാണ് പങ്കെടുത്തത്.

Also Read:
ഹര്‍ത്താലിനിടയിലെ അക്രമം; ബി ജെ പി ജില്ലാ നേതാക്കളടക്കം 200 പേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi criticized medias, Thiruvananthapuram, News, Politics, Clash, Conference, Media, Kodiyeri Balakrishnan, Kerala.
Previous Post Next Post