Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാം, അതൊന്നും വല്യ വിഷയമായി കാണേണ്ടതില്ല; മാധ്യമ പ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ സംഭവത്തിനെ ലഘൂകരിച്ച് കാനം രാജേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപThiruvananthapuram, News, Politics, Media, Hotel, Conference, Clash, Kerala,
തിരുവനന്തപുരം: (www.kvartha.com 31.07.2017) മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ലഘൂകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സി പി എം- ബി ജെ പി നേതാക്കളുടെ ചര്‍ച്ചയ്ക്ക് മുമ്പാണ് അവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പുറത്തേക്ക് പോകാന്‍ ആക്രോശിച്ചത്. കടക്കൂ പുറത്ത് എന്നായിരുന്നു പിണറായിയുടെ ആക്രോശം.

കഴിഞ്ഞദിവസങ്ങളില്‍ തലസ്ഥാന നഗരിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മാസക്കറ്റ് ഹോട്ടലില്‍ സി പി എം - ബി ജെ പി നേതാക്കളുടെ സമാധാനചര്‍ച്ച വിളിപ്പിച്ചത്. സംഘര്‍ഷത്തില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വളരെ ക്രൂരമായാണ് രാജേഷ് എന്ന പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. മാത്രമല്ല തലസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ആസ്ഥാനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചര്‍ച്ച വിളിച്ചുചേര്‍ത്തത്.

Pinaray Vijayan's shout to media persons Kanam Rajendran supports Chief Minister, Thiruvananthapuram, News, Politics, Media, Hotel, Conference, Clash, Kerala

എന്നാല്‍ അവിടെ മാധ്യമ പ്രവര്‍ത്തകര്‍ കടന്നുചെന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ആക്രോശം. അതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകളെ കാനം രാജേന്ദ്രന്‍ ലഘൂകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും അതൊന്നും വല്യ വിഷയമായി കാണേണ്ടതില്ലെന്നുമായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞത്.

പുറത്തു പോകാന്‍ പല രീതിയില്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നും കാനം വ്യക്തമാക്കി. പത്രക്കാരെ ആക്ഷേപിക്കുക എന്ന ഉദ്ദേശം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നിരിക്കില്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച നടന്ന തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു കാനം.

ചര്‍ച്ചയ്ക്കായി ഹോട്ടലിലെത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് ഹോട്ടല്‍ മാനേജരോട് കയര്‍ത്തിരുന്നു. ശേഷം മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ 'കടക്ക് പുറത്ത്' എന്നും മുഖ്യമന്ത്രി ആക്രോശിച്ചു. തുടര്‍ന്ന് മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മുറിയിലേക്ക് പ്രവേശിച്ചത്.

ചര്‍ച്ച കഴിഞ്ഞ് പുറത്തു വന്ന മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് പറഞ്ഞുവെങ്കിലും മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ പിന്നാലെ ഇറങ്ങിയ കോടിയേരിയും ഇതിനെക്കുറിച്ച് മൗനം പാലിച്ചു. പിന്നീട് വന്ന കാനമാണ് ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കിയത്.

Also Read:
നിയമ നടപടികളുടെ മെല്ലെപ്പോക്ക്; കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinaray Vijayan's shout to media persons Kanam Rajendran supports Chief Minister, Thiruvananthapuram, News, Politics, Media, Hotel, Conference, Clash, Kerala.