Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

ഇനി കഞ്ചാവ് ഉപയോഗിച്ചതിന് അകത്താവില്ല. ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുNew Delhi, News, Central Government, Minister, Politics, Drugs, Cancer, Health, Maneka Gandhi suggests legalising marijuana for medical purposes
ന്യൂഡല്‍ഹി: (www.kvartha.com 30.07.2017) ഇനി കഞ്ചാവ് ഉപയോഗിച്ചതിന് അകത്താവില്ല. ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം നിര്‍ദേശിച്ചത്. രോഗ ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവിനെ നിയമവിധേയമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

ഇക്കാര്യത്തില്‍ യു എസ് നടപ്പിലാക്കിയ പദ്ധതിയാണ് ഇന്ത്യ മാതൃകയാക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്ക് കഞ്ചാവ് മരുന്നായി ഉപയോഗിക്കാന്‍ യുഎസ് ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിലാണ് കഞ്ചാവ് ഉപയോഗിക്കുക. ചികിത്സയ്ക്കായി ലഹരിമരുന്ന് ഉപയോഗിക്കാന്‍ അര്‍ജന്റീന, ചിലി, കൊളംബിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും അനുവദിക്കുന്നുണ്ട്. പെറുവില്‍ സമാനമായ നിയമ ഭേദഗതി പരഗണയിലാണ്.


ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൊഡേയ്ന്‍ കഫ് സിറപ്പുകളും ഇന്‍ഹേലറുകളും വന്‍തോതില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. കൂടാതെ, റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു സമീപം ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, Central Government, Minister, Politics, Drugs, Cancer, Health, Maneka Gandhi suggests legalising marijuana for medical purposes