Follow KVARTHA on Google news Follow Us!
ad

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള New Delhi, News, GST, Report, Demonetization, Website, Investment, National,
ന്യൂഡല്‍ഹി: (www.kvartha.com 31.07.2017) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് അഞ്ചു വരെയാണ് നീട്ടിയത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതിദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലും ചാര്‍ട്ടേര്‍ഡ് അക്കുണ്ടന്റുമാര്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

File income tax returns by July 31, plans to extend deadline: I-T department, New Delhi, News, GST, Report, Demonetization, Website, Investment, National

എന്നാല്‍ തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേര്‍ ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തതായാണ് വിവരം. സമയ പരിധി കഴിഞ്ഞാല്‍ മുതലും പിഴയും ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവര്‍ക്ക് പലിശ തുക കുറയും.

നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം 2016 നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷമോ അതിലധികമോ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ നിര്‍ബന്ധമായും ആദായ നികുതി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ് സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഏറെ നേരം കാത്തിരുന്നതിനുശേഷമാണ് നിലവില്‍ സൈറ്റ് ലോഡ് ആകുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം.

Also Read:
മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: File income tax returns by July 31, plans to extend deadline: I-T department, New Delhi, News, GST, Report, Demonetization, Website, Investment, National.