14 തോക്കുകളുമായി രാജ്യാന്തര ബന്ധമുള്ള ആയുധ കള്ളകടത്ത് സംഘത്തിലെ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 30.07.2017) 14 തോക്കുകളുമായി രാജ്യാന്തര ബന്ധമുള്ള ആയുധ കള്ളകടത്ത് സംഘത്തിലെ കണ്ണിയായ യുവതി അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ശാസ്ത്രി പാര്‍ക്കില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഡല്‍ഹിയില്‍ അനധികൃത ആയുധ വ്യാപാരം വര്‍ധിച്ചുവരുന്നതായി പോലീസിന്റെ സെപ്ഷ്യല്‍ സെല്ലിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് 14 തോക്കുകളുമായി മധ്യപ്രദേശ് സ്വദേശിയായ യുവതി പോലീസ് പിടിയിലായത്.

National, News, Arrested, Police, Smuggling, Lady, Gun, Caught By Police, Delhi, Woman arrested with 14 pistols in Shastri Park


2014 മുതല്‍ ഇവര്‍ ആയുധ കള്ളക്കടത്ത് സംഘത്തില്‍ സജീവമാണെന്ന് പോലീസ് പറയുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സംഘം ആയുധങ്ങള്‍ കടത്തിയതായി പോലീസിന് വിവരം ലഭിച്ചു. 25,000 മുതല്‍ 35,000 വരെ വിലയുള്ള തോക്കുകളാണ് സ്ത്രീയില്‍ നിന്നും പിടിച്ചെടുത്തത്.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ വസ്ത്ര വ്യാപാരിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാസംഘത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കണ്ടെത്തിയ തോക്കുകള്‍ ആയുധ റാക്കറ്റില്‍ നിന്ന് ലഭിച്ചതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Keywords: National, News, Arrested, Police, Smuggling, Lady, Gun, Caught By Police, Delhi, Woman arrested with 14 pistols in Shastri Park
Previous Post Next Post