ഉറങ്ങുന്ന അധ്യാപകന്റെ ഫോട്ടോ എടുത്ത് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു: അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ സഹ അധ്യാപകര്‍ക്ക് സഹിച്ചില്ല; സ്‌കൂള്‍ കോമ്പൗണ്ടില്‍ കെട്ടിയിട്ട് പോലീസിനെ കൊണ്ട് അടിപ്പിച്ചു, മദ്യപിച്ചതിനാലാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയതെന്ന് പോലീസ്

ഹൈദരാബാദ്: (www.kvartha.com 31.07.2017) ഉറങ്ങുന്ന അധ്യാപകന്റെ ഫോട്ടോ എടുത്ത് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്ത കുട്ടിക്ക് പോലീസിന്റെ ക്രൂരമര്‍ദനം. ഹൈദരാബാദിലെ ഒരു സ്‌കൂളിലാണ് സംഭവം. ക്ലാസില്‍ ഇരുന്ന് അധ്യാപകര്‍ ഉറങ്ങാന്‍ പല കുട്ടികളും ആഗ്രഹിക്കാറുണ്ട്. കാരണം അത്രയും സമയം തങ്ങള്‍ക്ക് തങ്ങളുടേതായ കലാപരിപാടികളില്‍ മുഴുകാമല്ലോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഹൈദരാബാദില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കുട്ടി മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തനാണ്.

ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ഗണിതശാസ്ത്ര അധ്യാപകനിട്ട് തന്നെ കുട്ടി പണി കൊടുത്തു. അധ്യാപകന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ കുട്ടി അത് വാട് സ് ആപ്പിലൂടെ വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ കിട്ടി അധ്യാപകന് സസ്‌പെന്‍ഷന്‍.

Boy Clicks Photo Of Teacher Snoozing In Class, Allegedly Thrashed By Cops, Hyderabad, News, Crime, Protest, School, Student, Police, Attack, National.

എന്നാല്‍ അധ്യാപകന് സസ്‌പെന്‍ഷന്‍ വാങ്ങിക്കൊടുത്ത കുട്ടിയെ വെറുതെ വിടാനൊന്നും സഹ അധ്യാപകര്‍ തയ്യാറായിരുന്നില്ല. അവര്‍ പോലീസിനെ സമീപിച്ച് കുട്ടിക്കിട്ട് പണി കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. കുട്ടിക്കെതിരെ കള്ളപ്പരാതി നല്‍കുകയും പോലീസ് എത്തി സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പിടികൂടി സ്‌കൂള്‍ ഗ്രൗണ്ടിലെ പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിക്കുകയും ചെയതു.

അധ്യാപകര്‍ നോക്കി നല്‍ക്കേയാണ് രണ്ടു പോലീസുദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന കാര്യം പോലീസ് നിഷേധിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ മദ്യപിച്ചതിനാലാണ് വിദ്യാര്‍ഥിയെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.

Also Read:

നിയമ നടപടികളുടെ മെല്ലെപ്പോക്ക്; കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Boy Clicks Photo Of Teacher Snoozing In Class, Allegedly Thrashed By Cops, Hyderabad, News, Crime, Protest, School, Student, Police, Attack, National.
Previous Post Next Post