മകന്റെ വിവാഹത്തിന് മഅ്ദനിക്ക് 15 ദിവസത്തെ സുപ്രീംകോടതി ജാമ്യം; കേരള സന്ദര്‍ശനത്തിലെ സുരക്ഷയുടെ ചെലവ് മഅ്ദനി വഹിക്കണം

ബംഗളൂരു: (www.kvartha.com 31.07.2017) ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ കാത്ത് കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 15 ദിവസത്തേക്കാണ് ജാമ്യം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് മഅ്ദനി നല്‍കിയ പ്രത്യേക ഹര്‍ജി പരിഗണിച്ചാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പോകുന്നതിന്റെ സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

സുരക്ഷാ ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചെലവ് മഅ്ദനിയോട് വഹിക്കാന്‍ കോടതി ആവശ്യപ്പെട്ടത് . സുരക്ഷയ്ക്കായി ലക്ഷങ്ങളുടെ ചെലവ് വേണ്ടിവരുമെന്നും അതിനാല്‍ ഇളവ് അനുവദിക്കണമെന്നുമുള്ള മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. തലശ്ശേരിയില്‍ വെച്ചാണ് മഅ്ദനിയുടെ മകന്റെ വിവാഹം നടക്കുന്നത്. ആഗസ്ത് ഒന്നുമുതല്‍ 14 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക വിചാരണ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് മഅ്ദനി ജാമ്യാത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

Bangalore, News, National, Abdul-Nasar-Madani, Bail for Abdul-Nasar-Madani

Keywords: Bangalore, News, National, Abdul-Nasar-Madani, Bail for Abdul-Nasar-Madani
Previous Post Next Post