തരിശുനിലങ്ങളില്‍ കൃഷി, എറണാകുളം ജില്ല വിളയിച്ചത് 33,600 ടണ്‍ പച്ചക്കറി

 


കൊച്ചി: (www.kvartha.com 02.06.2017) പച്ചക്കറികൃഷിരംഗത്ത് ജില്ലയില്‍ നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കടന്നുപോയത്. 2016-17 വര്‍ഷത്തില്‍ ഏകദേശം 2460 ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. 33,600 ടണ്‍ പച്ചക്കറി ഉത് പാദിപ്പിച്ചു.

പച്ചക്കറികൃഷി വാണിജ്യാടിസ്ഥാനത്തില്‍, ജില്ലയിലെ അങ്കമാലി, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പൂതൃക്ക, മുളന്തുരുത്തി, പിറവം എന്നീ സ്ഥലങ്ങളില്‍ ''ക്ലസ്റ്റുറുകള്‍'' വഴി നടപ്പിലാക്കി. എ ഗ്രേഡ് ക്ലസ്റ്ററുകള്‍ വഴി ഉല്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണനവും നടത്താന്‍ സാധിച്ചു. ഇതോടൊപ്പം ലഭ്യമായ തരിശു നിലങ്ങളിലും കൃഷി വിജയകരമായി നടപ്പിലാക്കി.

തരിശുനിലങ്ങളില്‍ കൃഷി, എറണാകുളം ജില്ല വിളയിച്ചത് 33,600 ടണ്‍ പച്ചക്കറി

2016- 17 വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ ആകെ 60 ക്ലസ്റ്ററുകളിലായി 330 ഹെക്ടര്‍ സ്ഥലത്തും, ഇടവിട്ടുളള ചെറിയ കൃഷിയിടങ്ങളിലായി 150 ഹെക്ടര്‍ സ്ഥലത്തും, തരിശു ഭൂമിയില്‍ 45 ഹെക്ടര്‍ സ്ഥലത്തും പച്ചക്കറി കൃഷി ചെയ് തു. ക്ലസ്റ്ററുകള്‍ അടിസ്ഥാനത്തിലും തരിശുഭൂമിയിലുമായി കൃഷി ചെയ് തതിന് 114.29 ലക്ഷം രൂപ ചിലവാകുകയും 9607 ടണ്‍ പച്ചക്കറി ഉത് പാദിപ്പിക്കുകയും ചെയ് തു. 210 സ് കൂളുകളില്‍ ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പച്ചക്കറികൃഷി ചെയ് തു. കുട്ടികളുടെ കൃഷിയിടങ്ങളിലും കര്‍ഷകരുടെ ഭവനങ്ങളിലും കൃഷി ചെയ്യുവാന്‍ 2,54,400 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ നല്‍കി.

ഗവ:/ഗവ: ഇതര സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി നടപ്പിലാക്കി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍, ജയില്‍വാസികള്‍ മുതലായ സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ വിവിധ പദ്ധതികളുടെ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിയില്‍ പങ്കാളികളാക്കി. 23 പ്രോജക്ടുകളിലായി 13.635 ലക്ഷം രൂപ ജില്ലയില്‍ ചെലവഴിച്ചു.

4800 ഗ്രോ ബാഗ് യൂണിറ്റുകളില്‍ പുതിയതായി കൃഷി ചെയ്യുന്നതിനും നിലവിലുളള 10,000 യൂണിറ്റ് പുനരുദ്ധരിക്കുന്നതിനും 92 ലക്ഷം രൂപ ചെലവഴിച്ചു. 'കുടുംബകൃഷി' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനും കുടുംബത്തിന് ആവശ്യമുളള പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനും സാധിച്ചു.

പച്ചക്കറിയുടെ വിപണനത്തില്‍ നേട്ടം കൈവരിക്കാന്‍ കൃഷിവകുപ്പിന് 'ഓണ സമൃദ്ധി' ചന്തകളിലൂടെ സാധ്യമായി. കൃഷി വകുപ്പിന്റെ 84 ചന്തകള്‍ അടക്കം 122 ചന്തകള്‍ ഓണക്കാലത്ത് വിജയകരമായി പ്രവര്‍ത്തിച്ചു. ഗുണമേന്മയുളള പച്ചക്കറി തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് ബ്ലോക്കുതല നഴ്‌സറികളും, ആഴ് ചതോറുമുളള പച്ചക്കറി വിപണനത്തിന് ബ്ലോക്കുതല ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനും 'എ' ഗ്രേഡ് വിപണന സംവിധാനങ്ങളും പ്രവര്‍ത്തിച്ചു.

നൂതന കൃഷി സംവിധാനങ്ങളായ മഴമറകള്‍, സൂക്ഷ് മ ജലസേചന യൂണിറ്റുകള്‍ എന്നിവയും കര്‍ഷകര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും, ഉല് പാദന വര്‍ധനവിനെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ് തു. മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍, ക്ലസ്റ്ററുകള്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു.

ജില്ലയില്‍ ഓര്‍ഗാനിക് ഫാമിങ് നല്ലമുറ കൃഷി രീതികള്‍ ആകെ 40 ക്ലസ്റ്ററുകളില്‍ നടപ്പിലാക്കി. 900 ഹെക്ടര്‍ സ്ഥലത്ത് വ്യാപിപ്പിക്കുകയും ചെയ് തു. ഈ പദ്ധതി പ്രകാരം 140 എണ്ണം വീതം കമ്പോസ്റ്റ്/വെര്‍മി കമ്പോസ്റ്റ് നിര്‍മിച്ച് കൃഷിക്ക് ജൈവവളം ലഭ്യമാക്കി. വിഷരഹിതമായി പച്ചക്കറികളും, പഴങ്ങളും കൃഷി ഭവനുകളിലെ ഇക്കോഷോപ്പുകള്‍ വഴി ഇപ്പോഴും വിപണനം നടത്തി വരുന്നു. മൊത്തം ചെലവഴിച്ച തുക 63.5 ലക്ഷം രൂപയാണ്.

പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. ജില്ലയിലെ ഒമ്പത് ബ്ലോക്കുകളില്‍ 50 ഏക്കര്‍ വീതം വരുന്ന 10 ക്ലസ്റ്ററുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്ക് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള എല്ലാ ജൈവ സങ്കേതങ്ങളും പരിചയപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതിനായി ആകെ 49.9 ലക്ഷം രൂപ ചെലവഴിച്ചു. രാസവള കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിരോധിത കീടനാശിനികളുടെ വിതരണം തടയാനും ഗുണനിലവാര പരിശോധനാവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

Also Read:
ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Keywords: Ernakulam district produce 33,600 tone vegetables, Kochi, Perumbavoor, News, Farmers, House, Children, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia