Follow KVARTHA on Google news Follow Us!
ad

കുടുംബം ഒന്നിച്ച് പ്ലസ് ടു പരീക്ഷ എഴുതി ; ഫലം വന്നപ്പോള്‍ മകനും മാതാവും വിജയിച്ചു, പിതാവിന് തോല്‍വി

ഒന്നിച്ച് പ്ലസ് ടു പരീക്ഷ എഴുതിയ കുടുംബത്തില്‍ ഫലം വന്നപ്പോള്‍ മകനും മാതാവും വിജയിച്ചു, പിKolkota, News, Family, Education, Parents, Study, National,
കൊല്‍ക്കത്ത: (www.kvartha.com 31.05.2017) ഒന്നിച്ച് പ്ലസ് ടു പരീക്ഷ എഴുതിയ കുടുംബത്തില്‍ ഫലം വന്നപ്പോള്‍ മകനും മാതാവും വിജയിച്ചു, പിതാവിന് തോല്‍വി. ബംഗാളിലെ നദിയാ ജില്ലയിലെ താമസക്കാരായ 18 കാരനായ മകന്‍ ബിപ് ലാബ്, മാതാവും 32 കാരിയുമായ കല്യാണി, പിതാവ് 42 കാരനായ ബലറാം എന്നിവരാണ് ഇക്കുറി ഒരുമിച്ച് പ്ലസ് ടു പരീക്ഷ എഴുതിയത്.

എന്നാല്‍ ഫലം വന്നപ്പോള്‍ മാതാവും മകനും വിജയിക്കുകയും പിതാവിന് തോല്‍വിയുമായിരുന്നു. ഇത് കുടുംബത്തിന് സന്തോഷത്തോടൊപ്പം നേരിയ ദു:ഖത്തിനും ഇടയാക്കി. തന്റെ ആടുകള്‍ പാടത്തുമേയുന്നതിനിടെ മരച്ചുവട്ടിലിരുന്നാണ് കല്യാണി പ്ലസ് ടു പരീക്ഷയ് ക്ക് വേണ്ടി പഠിച്ചത്. മകനാകട്ടെ പഠനത്തിനായി മണിക്കൂറുകളോളം മാറ്റിവെച്ചിരുന്നു. പിതാവ് ബലറാം കൃഷിക്കാരനാണ്. ജോലിത്തിരിക്കിനിടയില്‍ ഇദ്ദേഹത്തിന് പഠിത്തത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. അതുകൊണ്ടുതന്നെ പ്ലസ് ടു കടമ്പ കടക്കാനും ഇദ്ദേഹത്തിനായില്ല.

West Bengal's mother-son duo clear board exam, but father fails, Kolkota, News, Family, Education, Parents, Study, National

മകന്‍ 253 മാര്‍ക്കോടെ പ്ലസ് ടു പാസായപ്പോള്‍ മാതാവിന് 228 മാര്‍ക്കാണ് ലഭിച്ചത് . പിതാവും കൂടി ജയിച്ചിരുന്നെങ്കില്‍ തങ്ങളുടെ സന്തോഷം പൂര്‍ണമാകുമായിരുന്നു എന്ന് മകന്‍ ബിപ് ലാബ് പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കല്യാണി ബലറാമിന്റെ ഭാര്യയാകുന്നത്. ബംഗാളിലെ നദിയ ജില്ലയിലെ ഹസ്രാപുര്‍ ഹൈസ് കൂളിലായിരുന്നു മൂവരും പഠിച്ചത്. ഒരേ ക്ലാസില്‍, യൂണിഫോം അണിഞ്ഞ് മൂവരും ദിവസവും സ് കൂളില്‍ പോയി തന്നെയാണ് പഠിച്ചിരുന്നത്. പഠിച്ചത് ഒരേ വിഷയങ്ങള്‍. ബംഗാളി, ഇംഗ്ലീഷ്, ചരിത്രം, വിദ്യാഭ്യാസം, സംസ് കൃതം, ഫിലോസഫി.

എന്നാല്‍ ബിപ് ലാപ് ട്യൂഷന് പോയിരുന്നു. വീട്ടിലെത്തിയാല്‍ ബിപ് ലാബ് താന്‍ പഠിച്ച കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കും. താന്‍ ഇംഗ്ലീഷിലും ഭര്‍ത്താവ് ചരിത്രത്തിലും കുറച്ച് പിറകിലായിരുന്നുവെന്ന് കല്യാണി സമ്മതിക്കുന്നു. മകനൊപ്പം തുടര്‍ന്ന് പഠിക്കാന്‍ തന്നെയാണ് കല്യാണിയുടെ തീരുമാനം.

അതേസമയം, പുനര്‍മൂല്യനിര്‍ണയത്തിന് കൊടുക്കാനൊരുങ്ങുകയാണ് ബലറാം. എന്നിട്ടും ഫലമില്ലെങ്കില്‍ അടുത്ത തവണ വീണ്ടും പരീക്ഷയെഴുതുമെന്നാണ് ഇദ്ദേഹം പറയുന്നത്.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: West Bengal's mother-son duo clear board exam, but father fails, Kolkota, News, Family, Education, Parents, Study, National.