Follow KVARTHA on Google news Follow Us!
ad

അമിതവേഗതയിൽ 146 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നി മാറി വിമാനം അപകടത്തിൽ പെട്ടു; വീഡിയോ കാണാം

അമിതവേഗതയിൽ 146 ലാൻഡ് ചെയ്യാനൊരുങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി A Indonesian passenger plane carrying 146 people skidded off the runway as it landed in the eastern
ജക്കാർത്ത: (www.kvartha.com 31.05.2017) അമിതവേഗതയിൽ 146 യാത്രക്കാരുമായി ലാൻഡ് ചെയ്യാനൊരുങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ടു. ഇന്തോനേഷ്യയിലെ മനോക്വാറി സിറ്റി വിമാനത്താവളത്തിന് സമീപം പാപ്വ പ്രദേശത്ത് നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ചയാണ് സംഭവം.

ശ്രീവിജയ എയറിന്റെ വിമാനമാണ് അപകടത്തിൽ പെട്ടത്. ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ വേഗത കൂടി പോയതാണ് അപകടകാരണമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

വേഗതയോടെ ഇറങ്ങിയ വിമാനത്തിന്റെ നിയന്ത്രണം പൈലറ്റിന് നഷ്ടമായതോടെ വിമാനം റൺവേയിൽ നിന്നും തെന്നി മാറി അപകടത്തിൽപെടുകയായിരുന്നു. വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിന്റെ വീഡിയോ ചില വിദേശ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിടേണ്ടി വന്നു.



ശ്രീവിജയയുടെ വിമാനം ഇതിന് മുമ്പും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പറന്നുയർന്ന വിമാനത്തിന്റെ വാതിൽ അടക്കാൻ മറന്ന് പോയതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യേണ്ടി വന്നിരുന്നു.

Image Credit: AFP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A Indonesian passenger plane carrying 146 people skidded off the runway as it landed in the eastern Papua region on Wednesday, an official said, the latest mishap to hit the country's aviation sector. No one was hurt after the Boeing aircraft operated by domestic carrier Sriwijaya Air overshot the wet runway at the airport in Manokwari city