വിദ്യാര്‍ത്ഥിനിയുടെ ബാഗ് രണ്ടംഗ സംഘം പിടിച്ചു പറിച്ചതായുള്ള പരാതിയില്‍ അന്വേഷണം തുടങ്ങി

 


കോട്ടയം: (www.kvartha.com 31.05.2017) പോലീസ് ക്ലബ് റോഡില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് രണ്ടംഗ സംഘം പിടിച്ചു പറിച്ചതായുള്ള പരാതിയില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് ഈസ്റ്റ് പോലീസില്‍ വിദ്യാര്‍ത്ഥിനി ഇതുസംബന്ധിച്ച പരാതി സമര്‍പ്പിക്കുന്നത്. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് എ.എസ്.പി ചൈത്ര തെരേസാ ജോണ്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് കായംകുളത്തു നിന്നു കൊല്ലം എറണാകുളം പാസഞ്ചറില്‍ കോട്ടയം റെയില്‍വേ സ് റ്റേഷനില്‍ എത്തിയ എംജി സര്‍വകലാശാല സ് കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ രണ്ടാം വര്‍ഷം ബിഫാം വിദ്യാര്‍ത്ഥിനി ഓച്ചിറ അമര്‍ഹൗസില്‍ അസ്ര മര്‍ജാനാണു പിടിച്ചുപറിക്ക് ഇരയായത്. വിദ്യാര്‍ത്ഥിനിയുടെ പിന്നിലൂടെ എത്തിയ രണ്ടംഗ സംഘം ബാഗു തട്ടിപ്പറിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. 4,250 രൂപയും മൊബൈല്‍ ഫോണും കോളജിലെ റിക്കാര്‍ഡ് ബുക്കും കവര്‍ച്ച ചെയ്യപ്പെട്ട ബാഗിലുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനിയുടെ ബാഗ് രണ്ടംഗ സംഘം പിടിച്ചു പറിച്ചതായുള്ള പരാതിയില്‍ അന്വേഷണം തുടങ്ങി

രാവിലെ 10 മണിക്ക് കോട്ടയത്തെ പരീക്ഷാകേന്ദ്രത്തിലെത്തേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനി ഭയന്നുവിറച്ച് കൈയില്‍ അവശേഷിച്ചിരുന്ന 50 രൂപയുമായി തിരികെ വീട്ടിലെത്തി. തുടര്‍ന്നു മാതാപിതാക്കള്‍ക്കൊപ്പം തിരികെ കോട്ടയത്തെ പരീക്ഷാകേന്ദ്രത്തിലെത്തി അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയ് ക്ക് പ്രത്യേക സമയം അനുവദിച്ചു. ജില്ലാ പോലീസ് മേധാവി മുമ്പാകെയാണ് വിദ്യാര്‍ത്ഥിനി പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഈസ്റ്റ് പോലീസിലേക്ക് പരാതി കൈമാറുകയായിരുന്നു.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Student's bag theft; investigation started, Kottayam, Police, Complaint, Parents, Examination, News, Crime, Mobil Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia