Follow KVARTHA on Google news Follow Us!
ad

മകന് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല; നിരാശനായ പിതാവ് ജീവനൊടുക്കി

മകന് ഹയർ സെക്കന്ററി പരീക്ഷയിൽ (എച് എസ് സി ) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ Disappointed by his son’s performance in the Higher Secondary Certificate (HSC) exams, a man
പൂനെ: (www.kvartha.com 31.05.2017) മകന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ (എച്ച് എസ് സി ) പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ജീവനൊടുക്കി. വിശ്വംഭര്‍ മാധവന്‍ പിള്ള(48) യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. പൂനെയിലെ പിമ്പ്രി പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം.

ഇക്കഴിഞ്ഞ എച്ച് എസ് സി പരീക്ഷയില്‍ മകന് 71 ശതമാനം മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പിതാവ് ഇതില്‍ തീര്‍ത്തും നിരാശനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 10 -ാം ക്ലാസ് പരീക്ഷയില്‍ മകന്‍ 91 ശതമാനം മാര്‍ക്ക് നേടി സ്‌കൂളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള കുട്ടിയായി മാറിയിരുന്നു.

അതുകൊണ്ട് തന്നെ എച്ച് എസ് സി പരീക്ഷയിലും മകന് കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് പിള്ള പ്രതീക്ഷിച്ചിരുന്നതായും മകന്റെ മാര്‍ക്കറിഞ്ഞ പിള്ള ബഹളം വെക്കുകയും നിരാശനായ ശേഷം മുറിയില്‍ പോയി മരിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മകനെ ഡോക്ടറാക്കണമെന്നായിരുന്നു പിള്ളയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.




Summary: Disappointed by his son’s performance in the Higher Secondary Certificate (HSC) exams, a man from Pimpri committed suicide, the police said on Wednesday.Vishwambhar Madhavan Pillay, 48, was unhappy when his son scored 71% in junior college