ജര്‍മ്മനിയില്‍ മോഡിയും പ്രിയങ്കാ ചോപ്രയും കൂടിക്കാഴ്ച നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെര്‍ലിന്‍: (www.kvartha.com 31.05.2017) ആറു ദിവസത്തെ വിദേശയാത്രയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബോളിവുഡ് താരവും മുന്‍ മിസ് വേള്‍ഡുമായ പ്രിയങ്കാ ചോപ്രയുമായി കൂടിക്കാഴ് ച നടത്തി. തന്റെ പുതിയ ചിത്രമായ ബേവാച്ചിന്റെ റിലീസിനു ശേഷം ജര്‍മ്മനിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു പ്രിയങ്ക.

കൂടിക്കാഴ്ചക്കു ശേഷം മോഡിയുമൊത്തുള്ള ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ് തത്. ചിത്രത്തോടൊപ്പം തന്നോടൊത്ത് അല്‍പനേരം ചെലവഴിക്കാനും സംസാരിക്കാനും മനസു കാണിച്ച പ്രധാനമന്ത്രിക്ക് പ്രിയങ്ക നന്ദിയും രേഖപ്പെടുത്തി. കൂടിക്കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ജര്‍മ്മനിയില്‍ മോഡിയും പ്രിയങ്കാ ചോപ്രയും കൂടിക്കാഴ്ച നടത്തി

ആറ് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി 30 നാണ് പ്രധാനമന്ത്രി ജര്‍മ്മനിയിലെത്തിയത്. ജര്‍മ്മനി, റഷ്യ, സ് പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആറ് ദിവസങ്ങള്‍ക്കിടെ മോഡി സന്ദര്‍ശിക്കുക. ഭീകരവാദം,സാമ്പത്തിക സഹകരണം,വിദേശനിക്ഷേപം എന്നിവയാണ് ചര്‍ച്ചാവിഷയങ്ങള്‍.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Priyanka Chopra meets Prime Minister Narendra Modi in Berlin, Bollywood, Actress, Meeting, News, Released, Photo, Terrorism, Foreign, Investment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia