Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ വായ് പാ തിരിച്ചടവ് സഹായ പദ്ധതിയോട് ബാങ്കുകള്‍ക്ക് വിമുഖത: പി സി ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ് പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകള്‍ Kottayam, News, MLA, Press meet, Allegation, Students, Parents, Protection, Kerala,
കോട്ടയം: (www.kvartha.com 31.05.2017) സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ് പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകള്‍ അട്ടിമറിക്കരുതെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുകയാണ്. വായ് പ തിരിച്ചുപിടിക്കാനാണ് തീരുമാനമെന്നും ഇത്തരമൊരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്നുമാണ് അവരുടെ നിലപാട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കുകളുടെ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വായ്പാ തുകയില്‍ 40 ശതമാനം ഗുണഭോക്താവ് ബാങ്കില്‍ അടച്ചുകഴിഞ്ഞാല്‍ വായ് പ ക്ലോസ് ചെയ്യുമെന്നത് ഉറപ്പുവരുത്തണം. ജോലി ലഭിക്കാത്തവരും പാവപ്പെട്ടവരുമായ ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം തുക ഗഡുക്കളായി അടയ് ക്കാന്‍ ക്രമീകരണമുണ്ടാക്കണം. ബാങ്കുകള്‍ ഇക്കാര്യത്തില്‍ സഹകരിച്ചാല്‍ ഈ സ് കീമിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ വായ് പകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കാനാവും. വായ് പാ തുക അടച്ചുകഴിഞ്ഞാല്‍ വായ് പയെടുത്തയാളിന്റെയും ജാമ്യക്കാരന്റെയും പേരുകള്‍ സിബിലി (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്) ല്‍നിന്ന് ഒഴിവാക്കിയിരിക്കണം.

P C George says bank against education loan, Kottayam, News, MLA, Press meet, Allegation, Students, Parents, Protection, Kerala

കേന്ദ്രസര്‍ക്കാരിന്റെ പലിശ സബ് സിഡി ബാങ്കുകള്‍ക്ക് നല്‍കുന്ന ആനുകൂല്യമല്ല, പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംരക്ഷിക്കാനുള്ളതാണ്. അതിനാല്‍, 40 ശതമാനത്തിന്റെ ഗുണഭോക് തൃവിഹിതത്തില്‍ ഈ പലിശയും ഉള്‍പ്പെടുത്തണം. വിദ്യാഭ്യാസ വായ് പായിളവ് ആനുകൂല്യത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് തമിഴ് നാട് മാതൃകയില്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

Keywords: P C George says bank against education loan, Kottayam, News, MLA, Press meet, Allegation, Students, Parents, Protection, Kerala.