Follow KVARTHA on Google news Follow Us!
ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാവിക ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കണ്ടെത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാവിക ഉദ്യോഗസ്ഥൻ A navy officer is likely to be sacked and jailed for molesting a child after an inquiry found him guilty
ചെന്നൈ: (www.kvartha.com 31.05.2017) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാവിക ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി. തമിഴ് നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ (ഡി എസ് എസ് സി ) വെച്ച് സഹപ്രവർത്തകന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ നാവികർക്കായുള്ള പ്രത്യേക കോടതിയാണ് ഉദ്യോഗസ്ഥനെ കുറ്റക്കാരാനെന്ന് കണ്ടെത്തിയത്.

ഡി എസ് എസ് സി യിൽ നടന്ന ഒരു പാർട്ടിക്കിടെ സഹപ്രവർത്തകന്റെ സ്‌കൂളിൽ പഠിക്കുന്ന മകളെ പ്രതി അനാവശ്യമായി സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് കേസ്. നടന്ന കാര്യങ്ങൾ പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.


ഇത്തരം പ്രവർത്തികൾ ആരിൽ നിന്നുണ്ടായാലും കടുത്ത നടപടിയെടുക്കുമെന്ന് ഉന്നത നാവിക ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയുടെ മേൽ പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Summary: A navy officer is likely to be sacked and jailed for molesting a child after an inquiry found him guilty of the sexual offence rarely heard of in the military.The commander faces a general court martial, which would be convened shortly,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )