വിദ്യാഭ്യാസ വായ് പാ തിരിച്ചടവ് മുടങ്ങി ജപ് തി ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആശ്വാസ പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് സി രവീന്ദ്രനാഥ്
May 31, 2017, 14:56 IST
കോട്ടയം: (www.kvartha.com 31.05.2017) വിദ്യാഭ്യാസ വായ് പ തിരിച്ചടവ് മുടങ്ങി ജപ് തി ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ആശ്വാസ പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് .
വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ് ക്കരിച്ച സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ് ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി സര്‍ക്കാര്‍ 900 കോടി രൂപ മാറ്റിവെച്ചിട്ടുളളത്. വിശദമായ കണക്കെടുപ്പിന് ശേഷം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനായി കൂടുതല്‍ തുക വക കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരിപഠനത്തിനായി ബാങ്ക് വായ് പ എടുത്ത് തിരിച്ചടവ് മുടങ്ങുന്നത് വായ് പ എടുക്കുന്നവരുടെ ഭാഗത്ത് നിന്നുളള വീഴ് ചകൊണ്ടു മാത്രമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികള്‍ക്കും യഥാസമയം തൊഴില്‍ ലഭ്യമാക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ തകരാറു കൊണ്ടാണ്. ഇത്തരത്തില്‍പ്പെട്ട നിരപരാധികളായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ് ക്കരിച്ചിട്ടുളളത്.

ധനകാര്യ സ്ഥാപനങ്ങള്‍ വായ് പക്കാരെ അമിത സമര്‍ദം ചെലുത്തി ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വായ് പാ ആശ്വാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഈ പദ്ധതി പൂര്‍ണമായും ഉള്‍ക്കൊണ്ടു വേണം ബാങ്കുകള്‍ വായ് പ തിരിച്ചടവിന്‍മേലുളള തുടര്‍നടപടികളുമായി മുന്നോട്ടു പോകാനെന്നും അദ്ദേഹം നിര്‍ദേശിച്ചു. പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചു കൊണ്ടുളള ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി കാര്യക്ഷമമായി ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലുളള സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും അവയുടെ വിജയത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഒന്‍പത് ലക്ഷം രൂപക്ക് താഴെ വിദ്യാഭ്യാസ വായ് പ എടുത്ത പ്രതിവര്‍ഷം ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ വായ് പാ സഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബാങ്കുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് പട്ടികയില്‍പ്പെടുത്തിയ നാലു ലക്ഷം രൂപ വരെയുളള വായ് പകളില്‍ 60 ശതമാനം വരെയുളള വായ് പാ തുക സര്‍ക്കാര്‍ അടയ് ക്കും. ശേഷിക്കുന്ന 40 ശതമാനം മാത്രം വായ് പ എടുത്തയാള്‍ അടച്ചാല്‍ മതിയാകും. ഇതിനായി ബാങ്കുകള്‍ വായ് പകളില്‍ മേലുളള പലിശയും പിഴപലിശയും ഒഴിവാക്കിക്കൊടുക്കണമെന്നാണ് നിബന്ധന.
നാലു ലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിംഗ് പട്ടികയില്‍ ഉള്‍പ്പെടാത്ത വായ് പകളുടെ കാര്യത്തില്‍ ആദ്യവര്‍ഷം അടക്കേണ്ട തുകയുടെ 90 ഉം രണ്ടാം വര്‍ഷം അടക്കേണ്ട തുകയുടെ 75 ഉം മൂന്നാം വര്‍ഷത്തെ 50 ഉം നാലാം വര്‍ഷത്തെ 25 ഉം ശതമാനം വരെയുളള തുക പദ്ധതി പ്രകാരം സര്‍ക്കാര്‍ അടയ് ക്കും. നാലു ലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വായ് പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വായ് പ എടുത്തശേഷം മരിച്ചുപോയ വിദ്യാര്‍ത്ഥികളുടെയും വായ് പ എടുത്തിട്ടുളള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തില്‍ ബാങ്കുകള്‍ പലിശ എഴുതിത്തള്ളുന്ന പക്ഷം വായ്പ തുക പൂര്‍ണമായും തിരിച്ചടക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ചടങ്ങില്‍ എം.എല്‍.എമാരായ പി. സി. ജോര്‍ജ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: More funds will be released for education loan repayment plan: C Raveendranath, Kottayam, News, Education, Family, Student, Inauguration, Parents, P.C George, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.