കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

 


തിരുവനന്തപുരം:  (www.kvartha.com 31/05/2107) കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെടുത്തി നൂറുകോടി രൂപയുടെ പദ്ധതിയും ആറന്മുള പൈതൃക ഗ്രാമത്തിലെ പഴമയുടെ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ നയിക്കാനുള്ള നൂറുകോടി രൂപയുടെ പദ്ധതിയും ഉടന്‍ വരും.

എക്യരാഷ്ട്രസഭയുടെ 2017 ലെ സുസ്ഥിര വികസന വിനോദസഞ്ചാരം എന്ന സന്ദേശം കേരളത്തിന് പുതിയ സാധ്യതകളാണ് തുറക്കുന്നത്.

കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

കേരളത്തിന്റെ സാംസ്‌ക്കാരിക പെരുമയും ഗ്രാമീണത്തനിമയും നിറഞ്ഞ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര ടൂറിസം മന്ത്രാലയവും ഐ.ടി.ഡി.സിയും രംഗത്തുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയവഴികളിയൂടെയുള്ള തീര്‍ഥാടന സഞ്ചാരപദ്ധതി വൈകാതെ യാഥാര്‍ഥ്യമാകും.

തികച്ചും പ്രകൃതിയോടിണങ്ങിയ പദ്ധതികളാണ് മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ഡല്‍ഹിയിലെ ചെങ്കോട്ടയിലുള്ളതുപോലെ കേരളത്തിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Summary: The Ministry of Tourism has initiated plans to utilize the possibilities of availability of hiking opportunities in Kerala.

Keywords: National, Central ministry for Travel & Tourism, India, state, Kerala, Central Government, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia