SWISS-TOWER 24/07/2023

മന്ത്രിയുടെ കുക്കിന് മാസ വരുമാനം 11,000, ഏപ്രിൽ ഒന്നിന് അക്കൗണ്ടിലുള്ളത് 5000, മെയ് 21 ന് നടന്ന സർക്കാർ ഖനന കരാർ കുക്ക് എടുത്തത് 26 കോടിക്ക്!

 


ചണ്ഡീഗഢ്: (www.kvartha.com 27.05.2017) മന്ത്രിയുടെ കുക്കായി ജോലിയിൽ പ്രവേശിച്ച യുവാവ് 26 കോടിയുടെ ഖനന കരാർ ഏറ്റെടുത്തു. വൈദ്യുതി ജലസേചന മന്ത്രി റാണാ ഗുർജിത്തിന്റെ കമ്പനിയിലെ കുക്കായിരുന്ന അമിത് ബഹദൂർ (36) ആണ് ഇത്രയും വലിയ കരാർ ഏറ്റെടുത്തത്. ഇയാളുടെ മാസ വരുമാനം 11,706 രൂപ മാത്രമാണ് എന്നതാണ് ഏറെ കൗതുകകരം.

കഴിഞ്ഞ മൂന്ന് വർഷമായിട്ട് അമിത് ബഹദൂറിന്റെ എസ് ബി ഐ അക്കൗണ്ടിൽ 18,000 ത്തിനും 22,000 ഇടയിൽ മാത്രമായിരുന്നു പണമുണ്ടായിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ ഒന്നിന് ഇത് വെറും 4840 രൂപയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മെയ് 19 ന് സർക്കാർ വിളിച്ച് ചേർത്ത ഖനന ലേലത്തിൽ 26 കോടി രൂപക്ക് ബഹദൂർ കരാർ ഉറപ്പിക്കുകയായിരുന്നു. അഡ്വാൻസ് തുകയായ 13.34 കോടി രൂപ ഇയാൾ മെയ് 21 ന് തന്നെ സർക്കാറിൽ അടച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് അന്വേഷണത്തിനായി ഇയാളെ വിളിച്ചെങ്കിലും ഫോൺ ഓഫിലാണ്.

മന്ത്രിയുടെ കുക്കിന് മാസ വരുമാനം 11,000, ഏപ്രിൽ ഒന്നിന് അക്കൗണ്ടിലുള്ളത് 5000, മെയ് 21 ന് നടന്ന സർക്കാർ ഖനന കരാർ കുക്ക് എടുത്തത് 26 കോടിക്ക്!

പഞ്ചസാര വാറ്റു കേന്ദ്രമുള്ള വൈദ്യുതി മന്ത്രി റാണാ ഗുർജിത്ത് പഞ്ചാബിലെ ഏറ്റവും പണക്കാരനായ എം എൽ എ ആണ്. ഇയാളുടെ ആകെ സ്വത്ത് 169 കോടിയോളം ഉണ്ടെന്നാണ് കണക്ക്.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The man who made the winning bid of Rs 26 crore for sand mining rights at a recent Punjab government auction has filed income tax returns (ITR) of less than Rs 1 lakh for the past three years.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia