കന്നുകാലി കച്ചവട നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി

 


കൊച്ചി: (www.kvartha.com 31/05/2017) കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി. കന്നുകാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്നും ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിജ്ഞാപനത്തില്‍ എവിടെയും മൗലികാവകാശങ്ങളുടെ ലംഘനമോ, തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാവുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകള്‍ പ്രതിഷേധവുമായി ഇറങ്ങുന്നത് എന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കന്നുകാലി കച്ചവട നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി

കേന്ദ്രവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി എസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരമാര്‍ശങ്ങളുണ്ടായത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് സജി തന്റെ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

കന്നുകാലികളെ കൂട്ടത്തോടെ ചന്തയിലെത്തിച്ച് വില്‍ക്കുന്നതും കശാപ്പ് ചെയുന്നതുമാണ് വിജ്ഞാപനത്തിലൂടെ തടഞ്ഞിരിക്കുന്നത്, അല്ലാതെ ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഇക്കാര്യം മനസ്സിലാക്കാതെയാണ് ഇവിടെ പ്രതിഷേധം അരങ്ങേറുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് കേന്ദ്രവിജ്ഞാപനം സ്‌റ്റേ ചെയ്ത നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Summary: The Kerala High Court supports the notification issued by the Ministry of Environment and Forests for the control of cattle trade.

Keywords:  National, India, High Court of Kerala, Support Declaration, High Court, Chennai, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia