അഫ്ഗാനില്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം: 80 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്കു പരുക്ക്

 


കാബൂള്‍: (www.kvartha.com 31/05/2017) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം നടന്ന ശക്തമായ സ്‌ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു. മുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഒരു ട്രക്ക് നിറയെ സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേറാണു ആക്രമണം നടത്തിയതെന്നാണു സൂചന. എംബസിക്കു നൂറുമീറ്റര്‍ അകലെ വാസിര്‍ ഖാന്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

അഫ്ഗാനില്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം: 80 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്കു പരുക്ക്

ഇന്ത്യന്‍ എംബസി ഓഫിസിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ്ഗാനിയുടെ കൊട്ടാരവും വിദേശ എംബസികളുടെയും ഓഫിസുകളും ഉള്‍ക്കൊള്ളുന്ന അതീവ സുരക്ഷാസ്ഥലത്താണു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ കൂടാനിടയുണ്ട്.

Summary
: 80 people have been killed and over 300 injured after a huge explosion rocked the diplomatic area of Kabul. All Indian Embassy staff are safe said External Affair minister Sushama swaraj.

Keywords: National, World, India, Embassy, Kabul, Afghanistan, Terror Attack, Foreign, Minister, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia