Follow KVARTHA on Google news Follow Us!
ad

ജിഎസ്ടി അമ്യൂസ്‌മെന്റ് പാര്‍ക്കുകളെ തകര്‍ക്കും

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി ഇന്ത്യയിലെ അമ്യൂസ് മെന്റ് തീം പാര്‍ക്കുകKochi, Threat, Children, Family, Investment, Business, News, Travel & Tourism, Singapore, Japan, Kerala,
കൊച്ചി: (www.kvartha.com 31.05.2017) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി ഇന്ത്യയിലെ അമ്യൂസ് മെന്റ് തീം പാര്‍ക്കുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. 28 ശതമാനം നികുതിയാണ് ഇവയ് ക്കു ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദം പകരുന്ന ഈ വ്യവസായം ഭീമമായ ഈ നികുതിയിലൂടെ കാസിനോകള്‍ക്കും വാതുവയ് പ്പു കേന്ദ്രങ്ങള്‍ക്കും റേസ് കോഴ് സുകള്‍ക്കും തുല്യമാക്കിയിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് പല സംസ്ഥാനങ്ങളിലും പൂജ്യമായിരുന്ന സേവന നികുതി 15 ശതമാനമാക്കി. ജി എസ് ടി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ 28 ശതമാനമാക്കി ഉയര്‍ത്തിയത് വ്യവസായത്തിനു വലിയ ഭാരമായിരിക്കുകയാണ്. രാജ്യത്ത് ഇപ്പോഴും വളര്‍ച്ചയുടെ ഘട്ടത്തിലുള്ള അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ക്ക് ഭൂമി, റൈഡ് സൗകര്യങ്ങള്‍ക്കായി വന്‍ നിക്ഷേപം ആവശ്യമാണ്. വലിയ പാര്‍ക്കുകള്‍ക്ക് 700 കോടി രൂപയും ഇടത്തരം പാര്‍ക്കുകള്‍ക്ക് 100 കോടിയും ചെലവു വരുന്നു. പ്രവര്‍ത്തന ചെലവും ഭീമമാണ്. സീസണല്‍ ബിസിനസായ പാര്‍ക്കുകള്‍ ഓഫ് സീസണില്‍ പോലും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്.

GST: Amusement park industry urges lowering of tax rate, Kochi, Threat, Children, Family, Investment, Business, News, Travel & Tourism, Singapore, Japan, Kerala

മൊത്ത വരുമാനം 1700 കോടി രൂപമാത്രമുള്ള അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ടൂറിസ്റ്റ് ഹബുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന തീം പാര്‍ക്കുകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നതിനാല്‍ പല സംസ്ഥാനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു വരികയായിരുന്നു. നേരിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായത്തിന് ഇത്ര ഭീമമായ നികുതി താങ്ങാന്‍ പറ്റില്ലെന്നും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഒരിക്കലും ആഡംബരമല്ലെന്നും ഗാഡ് ജറ്റുകളിലും ഡിജിറ്റല്‍ ലോകത്തും അകപ്പെട്ട് നിരാശയിലായ കുടുംബങ്ങളെയും മനുഷ്യരെയും വിനോദത്തിന്റെ ലോകത്തേക്ക് എത്തിക്കുന്ന അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ ടൂറിസത്തിന് നല്‍കുന്ന സംഭവാനകള്‍ മറക്കരുതെന്നും പാന്‍ ഇന്ത്യ പര്യടന്‍ സിഇഒയും അമ്യൂസ് മെന്റ് പാര്‍ക്ക് ആന്‍ഡ് ഇന്‍ഡസ് ട്രീസ് അസോസിയേഷന്‍ പ്രസിഡന്റുമായ ഷിരിഷ് ദേശ് പാണ്ഡെ പറഞ്ഞു.

തീം പാര്‍ക്ക് വ്യവസായത്തെ ആതിഥ്യ, റെസ് റ്റോറന്റ് വിഭാഗത്തില്‍ പരിഗണിച്ച് ജി എസ് ടിയില്‍ 12-18 ശതമാനം സ്ലാബില്‍ വരുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ ജി എസ് ടി നടപ്പാക്കിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം ടൂറിസം നിരക്ക് ജി എസ് ടിയുടെ പകുതിയായാണ് നിശ്ചയിച്ചിട്ടുള്ളത്. പലയിടത്തും ഇത് 10 ശതമാനത്തില്‍ താഴെയുമാണ്. ഓസ് ട്രേലിയയില്‍ ഇത് 10 ശതമാനവും സിംഗപൂരില്‍ ഏഴും, ജപ്പാനില്‍ അഞ്ചും മലേഷ്യയില്‍ ആറും ശതമാനമാണ്. ഇത് ഒരു വഴിക്ക് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് ഹോസ് പിറ്റാലിറ്റി, ഫുഡ് ആന്‍ഡ് ബിവറേജസ്, ട്രാന്‍സ് പോര്‍ട്ട് തുടങ്ങി വിവിധ മേഖലകളില്‍ ബിസിനസ് വളര്‍ത്തി ജിഡിപി ഉയര്‍ത്തുന്നതിന് സഹായിക്കുന്നു.

ഇത്ര ഭീമമായ നികുതി ബിസിനസ് പ്രതീക്ഷകള്‍ തകര്‍ക്കുമെന്ന് മാത്രമല്ല ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഭീഷണിയുമാകുമെന്നും മുളയിലുള്ള അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ സജീവമാകാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍ ചിന്തനം നടത്തി ഞങ്ങള്‍ക്കു വേണ്ട പിന്തുണ നല്‍കണമെന്ന് ശക്തമായി അഭ്യര്‍ത്ഥിക്കുകയാണെന്നും റാമോജി ഫിലിം സിറ്റി സിഇഒ രാജീവ് ജല്‍നാപുര്‍കര്‍ പറഞ്ഞു.

ഇത്ര ഉയര്‍ന്ന നികുതി നിലവിലുളള അമ്യൂസ് മെന്റ് പാര്‍ക്കുകളെ തകര്‍ക്കുമെന്ന് മാത്രമല്ല പുതിയതായി ഈ രംഗത്തേക്ക് കടന്നു വരാനിരിക്കുന്നവര്‍ പിന്തിരിയുകയും ചെയ്യും.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: GST: Amusement park industry urges lowering of tax rate, Kochi, Threat, Children, Family, Investment, Business, News, Travel & Tourism, Singapore, Japan, Kerala.