അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി

 


പാരീസ്: (www.kvartha.com 31.05.2017) മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി. ഫ്രഞ്ച് താരമായ മാക്‌സിമെ ഹമോവുവിനെയാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കിയത്. മത്സരശേഷമുള്ള അഭിമുഖത്തിനിടെ യൂറോ സ്‌പോട്‌സ് റിപോര്‍ടര്‍ മാലി തോമസിനെയാണ് താരം ബലം പ്രയോഗിച്ച് ചുംബിച്ചത്.

അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി

റിപോര്‍ടറോടുള്ള അപമര്യാദയായ പെരുമാറ്റത്തിന്റെ പേരില്‍ മാക്‌സിമെയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ ടൂര്‍ണമെന്റ് മാനേജ്‌മെന്റ് തീരുമാനിച്ചതായി ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. അഭിമുഖത്തിനിടെ മാലി തോമസിന്റെ തോളില്‍ കൈയിട്ട് തലയിലും കഴുത്തിലും 21കാരനായ മാക്‌സെമ ബലമായി ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായ മാക്‌സെമയുടെ ശ്രമത്തില്‍ നിന്നും മാലി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഫെഡറേഷന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ മറ്റ് ശിക്ഷാ നടപടികളിലേക്ക് നീങ്ങുമെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Tennis player Maxime Hamou has been banned by the organisers of the French Open after he tried to kiss a female reporter repeatedly during a live TV interview.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia