പ്രവാചകനെ അപകീത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശമയച്ചു; ദുബൈയിൽ ഇന്ത്യക്കാരന് ഒരു വർഷം തടവും 87 ലക്ഷം രൂപ പിഴയും, ശിക്ഷ കഴിഞ്ഞാൽ നാട് കടത്താനും ഉത്തരവ്

 


ദുബൈ: (www.kvartha.com 31.05.2017) പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശമയച്ച ഇന്ത്യക്കാരന് ഒരു വർഷം തടവും അഞ്ച് ലക്ഷം ദിർഹം (87,74,270 രൂപ ) പിഴയും വിധിച്ചു. ഇന്ത്യക്കാരനായ വെൽഡിംഗ് തൊഴിലാളിയെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. 31 കാരനായ ഇയാളെ ശിക്ഷ കഴിഞ്ഞാൽ ഉടനെ നാട് കടത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ പ്രവാചകനെ മോശമായി പരാമർശിക്കുന്ന സന്ദേശം പ്രചരിപ്പിച്ചെന്നാണ് കേസ്. സംഭവം ശ്രദ്ധയിൽപെട്ട മറ്റൊരു ഇന്ത്യക്കാരൻ നവംബർ ആറിന് അൽറാഷിദിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും സന്ദേശങ്ങളെല്ലാം യുവാവ് മായ്ച്ച് കളഞ്ഞു. പിന്നീട് മായ്ച്ച് കളഞ്ഞ സന്ദേശങ്ങൾ പോലീസ് വീണ്ടെടുക്കുകയും പരിഭാഷപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
പ്രവാചകനെ അപകീത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശമയച്ചു; ദുബൈയിൽ ഇന്ത്യക്കാരന് ഒരു വർഷം തടവും 87 ലക്ഷം രൂപ പിഴയും, ശിക്ഷ കഴിഞ്ഞാൽ നാട് കടത്താനും ഉത്തരവ്

യുവാവ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയാളുടെ  ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതാണോ എന്നത്  വ്യക്തമല്ല.  നവംബർ ഏഴിനാണ് അവസാനമായി ഇയാൾ ഫെയ്‌സ്ബുക്ക്  ലോഗിൻ ചെയ്തത്. എന്നാൽ ഹാക്കിങ് നടന്നതായി തെളിവില്ലെന്നും, 15 ദിവസത്തിനുള്ളിൽ യുവാവിന് വേണമെങ്കിൽ അപ്പീലിന് പോകാവുന്നതാണെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The Court of First Instance was earlier told the 31-year-old Indian worker posted the messages on Facebook in which he disrespected Prophet Mohammed (PBUH). Even though he deleted all the posts and details on his account shortly later, copies of the messages were obtained, translated and used as evidence by the public prosecution in the case against him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia