ആര്‍ എസ് എസ് പരിപാടിയില്‍ സി പി എം എം എല്‍ എ പങ്കെടുത്തത് വിവാദമാകുന്നു
May 31, 2017, 16:30 IST
തിരുവനന്തപുരം: (www.kvartha.com 31.05.2017) സി പി എമ്മിന്റെ ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സി പി എമ്മും ആര്‍ എസ് എസും രാഷ്ട്രീയമായി പോരടിക്കുന്നതിനിടെയാണ് പുതിയ സംഭവം. ചടങ്ങിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് എം എല്‍ എ, വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ആര്‍ എസ് എസിന്റെ ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയിലാണ് എം എല്‍ എ പങ്കെടുത്തത്. എന്നാല്‍ ആര്‍ എസ് എസിന്റെ പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അരുണന്‍ വിശദീകരിച്ചു. സി പി എം പ്രദേശിക നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അരുണന്‍ വിശദീകരിച്ചു.
സ്ഥലം എം എല്‍ എ എന്ന നിലയിലാണ് അരുണനെ ക്ഷണിച്ചത് എന്നാണ് ആര്‍ എസ് എസ് നല്‍കുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് എം എല്‍ എയോട് സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Irinjalakkuda MLA and CPM leader Professor KU Arunan has courted controversy after participating in a function organized by RSS.
ആര്‍ എസ് എസിന്റെ ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയിലാണ് എം എല്‍ എ പങ്കെടുത്തത്. എന്നാല്‍ ആര്‍ എസ് എസിന്റെ പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അരുണന്‍ വിശദീകരിച്ചു. സി പി എം പ്രദേശിക നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അരുണന്‍ വിശദീകരിച്ചു.
സ്ഥലം എം എല്‍ എ എന്ന നിലയിലാണ് അരുണനെ ക്ഷണിച്ചത് എന്നാണ് ആര്‍ എസ് എസ് നല്‍കുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് എം എല്‍ എയോട് സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടി.
SUMMARY: Irinjalakkuda MLA and CPM leader Professor KU Arunan has courted controversy after participating in a function organized by RSS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.