Follow KVARTHA on Google news Follow Us!
ad

മോഡി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറന്നു: വീരപ്പ മൊയ്‌ലി

2019 LS polls to be Modi's Waterloo: Veerappa Moilyമോദി സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മറന്നു: വീരപ്പ മൊയ്ലി
തിരുവനന്തപുരം: (www.kvartha.com 31.05.2017) നരേന്ദ്ര മോഡി സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്ന് വീരപ്പ മൊയ്‌ലി. സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രിയാണ് മോഡി. ഖജനാവിലെ പണം ദുരുപയോഗപ്പെടുത്തി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പ്രചാരണ പരിപാടികളാണ് മോഡി നടത്തുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ അദ്ദേഹം മറക്കുകയാണെന്നും എ ഐ സി സി പബ്ലിസിറ്റി ചെയര്‍മാന്‍കൂടിയായ മൊയ്‌ലി കുറ്റപ്പെടുത്തി.


വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സി എ ജി റിപോര്‍ട്ട് ഒരു സര്‍ക്കാരിനും എതിരായ അന്തിമ വിധിയായി പരിഗണിക്കാനാവില്ല. സി എ ജി ഒരു പരിശോധനാ വിഭാഗം മാത്രമാണ്. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം കരാറില്‍ ഏര്‍പെട്ടത്. ഇത് സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉചിതമായ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

തൊഴിലില്ലായ്മ മൂലം ജനങ്ങള്‍ നട്ടംതിരിയുന്നത് പ്രധാനമന്ത്രി കാണുന്നില്ല. അസംഘടിത മേഖലകളില്‍ 60 ശതമാനം പേരും തൊഴില്‍ രഹിതരാണ്. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ ആകെ സൃഷ്ടിച്ചത് ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ മാത്രം. രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം തീര്‍ത്തും ഇല്ലാതാക്കി. വന്‍തോതില്‍ നിക്ഷേപം നടത്താന്‍ കഴിയുന്നവര്‍ പോലും വിമുഖത കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചു.

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളും മരവിപ്പിലാണ്. ഫലപ്രദമായ തരത്തില്‍ കാര്‍ഷിക വായ്പകള്‍ അനുവദിക്കാത്തത് ആ മേഖലയെ തളര്‍ത്തി. പരമ്പരാഗത തൊഴില്‍ മേഖലയും തകര്‍ന്നടിഞ്ഞു. ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിന് ബഡ്ജറ്റില്‍ വേണ്ടത്ര വിഹിതം നീക്കിവയ്ക്കുന്നില്ല. കശ്മീരിലെ സ്ഥിതിയും അനുദിനം വഷളാവുന്നു. ഇതിന് ശാശ്വതപരിഹാരം കാണാനുള്ള യാതൊരു നടപടിയും കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും മൊയ്‌ലി കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: senior Congress leader Veerappa Moily  accused the BJP-led NDA government at the Centre, which has completed three years in office, of "abusing" government funds for party propaganda.