ബഹിരാകാശ കേന്ദ്രത്തിന്റെ ഫാബ്രിക്ക് ഷീല്‍ഡ് ഇളകി ശൂന്യാകാശത്ത് ഒഴുകി നടക്കുന്നു

വാഷിംഗ്ടണ്‍:  (www.kvartha.com 31.03.2017) അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ ഫാബ്രിക്ക് ഷീല്‍ഡ് ഇളകി ശൂന്യാകാശത്ത് ഒഴുകി നടക്കുന്നു. താപനില ഉയരുമ്പോള്‍ പര്യവേഷകരെ സംരക്ഷിക്കുന്നതിനുള്ള ഉപകരണമാണ് ഇളകിപ്പോയത്.

യു എസ് ബഹിരാകാശയാത്രികരായ പെഗ്ഗി വിറ്റ്‌സണ്‍, ഷെയിന്‍ കിംബ്രോ എന്നിവരുടെ ബഹിരാകാശ യാത്രക്കിടെയാണ് ഫാബ്രിക്ക് ഷീല്‍ഡ് ഇളകിപ്പോയത് എന്നാണ് സൂചന.


ഫാബ്രിക്ക് ഷീല്‍ഡ് ഇളകിയതിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഇളകിപ്പോയ ഷീല്‍ഡിനു പകരം മറ്റൊരു ആവരണം ഉപയോഗിച്ച് ഇളകിയ ഭാഗം അടച്ചതായി നാസ അറിയിച്ചു.

Keywords: Spacewalkers improvise after fabric shield floats away,Washington, NASA, Space, Fabric Shield, Temparature, Explorators, Reason, Covered, US, Journey, Washington, Protection, Researchers, News, World.
Previous Post Next Post