അമിത ശരീരഭാരവുമായി മുംബൈയിലെത്തിയ ഇമാൻ അഹ്‌മദിന്റെ പൊണ്ണത്തടിക്ക് കാരണം ജനിതക തകരാറെന്ന് ഡോക്ടർമാർ

 


മുംബൈ: (www.kvartha.com 31.03.2017) അമിത ശരീരഭാരവുമായി ഇൗജിപ്തില്‍നിന്ന് ചികിത്സക്കായി മുംബൈയിലെത്തിയ ഇമാന്‍ അഹമ്മദിന്റെ രോഗം ജനിതക തകരാറുമൂലമാണെന്ന് കണ്ടെത്തി. 498 കിലോ ഭാരവുമായി മുംബൈയിലെത്തിയ യുവതി ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ 340 കിലോ ഗ്രാമായി കുറഞ്ഞിരുന്നു.

ശസ്ത്രക്രിയകൊണ്ട് ഭാരം ഗണ്യമായി കുറക്കാനാവുമെങ്കിലും ജനിതക പ്രശ്നം തുടരും. അറിയപ്പെടുന്നവരില്‍ ഇമാന്‍ മാത്രമാണ് ഇങ്ങനെയൊരു രോഗം മൂലം ദുരിതം അനുഭവിക്കുന്നത്. ഇതിന് വിപണിയില്‍ മരുന്നും ലഭ്യമല്ല. പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ തിരിച്ചറിഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, സീനിയര്‍ ലൊകന്‍ സിന്‍ഡ്രോം എന്ന ജനിതക തകരാറും ഇമാനുണ്ട്. എന്നാല്‍ അമിത വണ്ണത്തിന് ഇതു കാരണമല്ലത്രേ. മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ കഴിഞ്ഞമാസമാണ് ഇമാനെ പ്രവേശിപ്പിച്ചത്. ഡോ. മുഫസ്സല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. ഭക്ഷണ നിയന്ത്രണത്തിനു പുറമെ ഫിസിയോ തെറപ്പിയുമുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പടങ്ങിയ ദ്രാവകം മാത്രമാണ് ഇപ്പോള്‍ നീക്കിയിട്ടുള്ളത്. മുമ്പ് ഇമാന് സ്‌ട്രോക് വന്നിരുന്നതിനാൽ തന്നെ സി ടി സ്കാൻ ചെയ്യും. അമിതമായ ഭാരം കാരണം ഇതുവരെ സ്കാനിംഗ് നടത്താൻ കഴിഞ്ഞില്ലായിരുന്നു.

അമിത ശരീരഭാരവുമായി മുംബൈയിലെത്തിയ ഇമാൻ അഹ്‌മദിന്റെ പൊണ്ണത്തടിക്ക് കാരണം ജനിതക തകരാറെന്ന് ഡോക്ടർമാർ

36 കാരിയായ ഇമാൻ ഫെബ്രുവരി 11 നാണ് ശസ്ത്രക്രിയക്കായി മുംബൈയിലെത്തിയത്. 498 കിലോഗ്രാം ഭാരമുള്ള ഇവരുടെ വണ്ണം കുറക്കുന്നതിന് കോടികൾ വേണ്ടി വരുമെന്നാണ് സൂചന. അതേസമയം ഇമാനിനെ സഹായിക്കാൻ പലരും രംഗത്ത് വന്നിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 50 ലക്ഷത്തിലേറെ രൂപ ഇവരുടെ ചികിത്സക്കായി പലരും നൽകിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Rare genetic defect cause of Egyptian Eman Ahmed's obesity. Egyptian Eman Ahmed is the only person in the world found to be suffering from a gene defect that has made her abnormally obese, according to doctors treating her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia