Follow KVARTHA on Google news Follow Us!
ad

മാസമുറ ഉണ്ടാകുന്നത് അത്ര വലിയ തെറ്റാണോ? കുളിമുറിയിൽ രക്തം കണ്ടത്തിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ 70 ഓളം പെൺകുട്ടികളുടെ തുണിയഴിച്ച് പരിശോധിച്ചു

കുളിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ 70 ഓളം പെൺകുട്ടികളുടെ In a shocking incident, around 70 girl students of a residential school at Muzaffarnagar in Uttar Pradesh were stripped
മുസാഫർ നഗർ: (www.kvartha.com 31.03.2017) കുളിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ 70 ഓളം പെൺകുട്ടികളുടെ തുണിയഴിച്ച് പരിശോധിച്ചു. ഉത്തർ പ്രദേശിലെ മുസാഫർ നഗറിലെ കസ്തൂർബാ ഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച നടന്ന സംഭവം വിവാദമായതിനെ തുടർന്ന് മാനേജമെന്റ് വാർഡനെ സസ്‌പെൻഡ് ചെയ്തു.

കുളിമുറിയിൽ രക്തം കണ്ടെന്നും പറഞ്ഞ് വാർഡൻ തുണിയഴിപ്പിച്ചെന്നും വിസമ്മതിച്ചപ്പോൾ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാർത്ഥിനികൾ പറഞ്ഞു


അതേസമയം ആരോപണം വാർഡൻ നിഷേധിച്ചു. കുളിമുറിയുടെ നിലത്തും ചുമരിലും രക്തക്കറയുണ്ടായിരുന്നു. അത് കൊണ്ട് കുട്ടികളായതിനാല്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തത്. പഠന കാര്യങ്ങളില്‍ താന്‍ കര്‍ക്കശ നിലപാടുകാരിയായത് കൊണ്ട് കുട്ടികള്‍ക്ക് തന്നെ ഇഷ്ടമല്ല. തന്നെ ഇവിടെ നിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റ് ജീവനക്കാരും അവരെ പ്രകോപിപ്പിച്ചുവെന്നും വാര്‍ഡന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കേസെടുത്തു.

Image Credit: ANI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Muzaffarnagar shocker: School warden 'strips' 70 girl students to check for menstrual blood. In a shocking incident, around 70 girl students of a residential school at Muzaffarnagar in Uttar Pradesh were stripped by a warden to “check for menstrual blood