Follow KVARTHA on Google news Follow Us!
ad

കൊച്ചി ഇന്ത്യയിലെ മികച്ച ഐടി ഡെസ്റ്റിനേഷനായി മാറുമെന്ന് റിയല്‍ എസ്‌റ്റേറ്റ് കമ്പനി

ഇന്ത്യയിലെ മികച്ച ഐടി ഡെസ്റ്റിനേഷനായി കൊച്ചി മാറുമെന്ന് ലോകത്തിലെ പ്രമുഖ റിKochi, Report, Study, Politics, News, Kerala,
കൊച്ചി: (www.kvartha.com 31.03.2017) ഇന്ത്യയിലെ മികച്ച ഐടി ഡെസ്റ്റിനേഷനായി കൊച്ചി മാറുമെന്ന് ലോകത്തിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ സിബിആര്‍ഇ റിപ്പോര്‍ട്ട്. ഐടി മേഖലയില്‍ ഓഫീസ് സ്‌പേസിനുള്ള ആവശ്യകത വര്‍ധിച്ചു വരുന്നു എന്നത് കൊച്ചിയെ ടെക്‌നോളജി ഹബ്ബായി ഉയര്‍ത്തുന്നു എന്ന പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.

ഐടി വിഭാഗത്തില്‍ ഓഫീസ് സ്‌പേസിന് ആവശ്യക്കാരേറെയുള്ള സാഹചര്യത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് ഓഫീസ് സ്‌പേസ് സ്‌റ്റോക്കിന്റെ ആവശ്യകത 2012ല്‍ 5 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 2017 ആയപ്പോള്‍ ഇരട്ടിച്ച് 10 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റായി ഉയര്‍ന്നു. 2019 ഓടെ ഇത് 15 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റായി ഉയരാനും സാധ്യതയുണ്ട്.

Kochi is one of the front-runner cities in India, Kochi, Report, Study, Politics, News, Kerala

മനുഷ്യ വിഭവങ്ങളുടെ ചെലവിലുള്ള കുറവ്, സ്ഥിരതയുള്ള രാഷ്ട്രീയാന്തരീക്ഷം, ഗവണ്‍മെന്റ് നടപ്പാക്കുന്ന അടിസ്ഥാന വികസന സംരംഭങ്ങള്‍, ഗുണനിലവാരമുള്ള സ്‌പേസ് ലഭ്യത എന്നിവ കോര്‍പ്പറേറ്റുകളെ അവരുടെ പ്രവര്‍ത്തന മേഖലകള്‍ വിപുലമാക്കുന്നതിന് കൊച്ചിയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

പ്രാദേശിക ഡവലപ്പര്‍മാര്‍ക്ക് അവരുടെ വികസന പ്രൊജക്ടുകള്‍ കൊച്ചിയില്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ പ്രോത്സാഹനമായത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വര്‍ധനവിനെ സ്വാധീനിക്കുന്നതിന് കാരണമായിട്ടുണ്ട്.

Also Read:
പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi is one of the front-runner cities in India, Kochi, Report, Study, Politics, News, Kerala.