Follow KVARTHA on Google news Follow Us!
ad

ഇൻഷൂറൻസ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജനങ്ങളെ വലച്ചു

ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹന ഉടമകള്‍ സംസ്ഥാനത്ത്The vehicles like lorry,bus,autoriksha etcc will cooperate with the strike and this is due
കൊച്ചി: (www.kvartha.com 31.03.2017) ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹന ഉടമകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജനങ്ങളെ വലച്ചു. കോ-ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍സ് ഓര്‍ഗനൈസേഷന്‍ (സി എം ഒ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സ്വകാര്യ ബസ്, ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍, ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കെ എസ്‌ ആര്‍ ടി സി നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ വെള്ളിയാഴ്ച അർധരാത്രി 12 മണി വരെയാണ് പണിമുടക്ക്.


15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവര്‍ണര്‍ നിയമം പിന്‍വലിക്കുക, ടോള്‍ നിരക്കിലെ ക്രമാതീത വര്‍ധനയും പിരിവും അവസാനിപ്പിക്കുക, ആര്‍ ടി ഓഫീസുകളിലെ ഫീസ് വര്‍ധനകള്‍ പിന്‍വലിക്കുക, നിര്‍മാണ വസ്തുക്കളായ മണല്‍, ചെങ്കല്ല്, വെട്ടുകല്ല്, കരിങ്കല്ല്, ചുവന്ന മണ്ണ് എന്നിവയ്ക്കു കടത്തുപാസ് അനുവദിക്കുന്നതിനുള്ള സമഗ്രനിയമം നടപ്പില്‍വരുത്തുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

അതേസമയം സ്വകാര്യവാഹനങ്ങൾ തടയില്ലെന്നാണ് സൂചന. കൂടാതെ കെ എസ് ആർ ടി സി ബസുകളും നിരത്തിലിറങ്ങുന്നതിനാൽ വലിയ തോതിൽ ജനങ്ങളെ ബാധിക്കില്ലെന്ന് കരുതാം. എന്നാല്‍ പതിവിലും കുറഞ്ഞ കെ എസ് ആര്‍ ടി സി ബസുകളാണ് വെള്ളിയാഴ്ച സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പണിമുടക്കിൽനിന്നു മലപ്പുറം ജില്ലയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kerala motor vehicles call for 24 hours strike started. The vehicles like lorry,bus,autoriksha etcc will cooperate with the strike and this is due to the demand of reducing excess insurance money that government increased