ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും പിഴയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 31.03.2017) ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും പിഴയും. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഭേദഗതി ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് ഭേദഗതി പാസാക്കിയത്.

അടുത്ത വര്‍ഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ ഭേദഗതി. പശുക്കടത്ത് നടത്തുന്നവര്‍ക്ക് ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് ഓഫ് 1954 പ്രകാരം 10 വര്‍ഷത്തെ തടവുശിക്ഷയും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പശുക്കളെ കൊല്ലുന്നവര്‍ക്ക് 50,000 രൂപയാണ് പിഴ.

2011ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. അതാണ് ഇപ്പോള്‍ 14 വര്‍ഷവും 50,000 രൂപ പിഴയുമായി ഉയര്‍ത്തിയിരിക്കുന്നത്. പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്നുണ്ട്.നേരത്തെ വാഹനങ്ങള്‍ നിശ്ചിത കാലയളവിന് ശേഷം വിട്ടുകൊടുക്കുമായിരുന്നു.



പശുക്കളെ സംരക്ഷിക്കുമെന്ന് രൂപാനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പശു, ഗംഗാ നദി, ഗീത എന്നിവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.

ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും പിഴയും

Also Read:
പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: In Gujarat, it will be life imprisonment for cow slaughter, Prime Minister, Narendra Modi, Chief Minister, Vehicles, News, BJP, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script