ഊമയും വികലാംഗയുമായ 74 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്

കോട്ടയം: (www.kvartha.com 31.03.2017) സംസാരശേഷിയും, ചലനശേഷിയും നഷ്ടപ്പെട്ട 74കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി പത്ത് വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം കൊമ്പുകുത്തി കണ്ണാട്ടുകവല ഭാഗത്ത് സ്വാമിമൂട്ടില്‍ ശ്രീധരനെ(59)യാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി2 ജഡ്ജി കെ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലേല്‍ ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം.


2016 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലായ 74 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് എസ്‌ഐ കെ എ സുരേഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ജിതേഷ് ഹാജരായി.

Also Read:
പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 74 year old handicapped woman molest case: accused jailed for 10 years, Kottayam, Court, Judge, Police, News, Criminal Case, Kerala.
Previous Post Next Post