ലക്ഷ്മി നായർ, ‘അങ്ങയുടെ നിലവിലെ പാചകക്കുറിപ്പുകൾ പുളിച്ചിരിക്കുന്നു, അതുകൊണ്ട് പാകം ചെയ്യുന്നത് നിർത്തുക’; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

കൊച്ചി: (www.kvartha.com 31.01.2017) വിവാദ ലോ കോളജ് പ്രിൻസിപ്പാൾ ലക്ഷ്മി നായരെ അടച്ചാക്ഷേപിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് വന്നു . തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സംവിധായകൻ ലക്ഷ്മി നായരോടുള്ള അനിഷ്ടം പ്രകടിപ്പിച്ചത്.

Your recipe's gone sour, stop cooking. Director B Unnikrishann against Lashmi Nair. Director B Unnikrishnan posted in his face book against Lakshmi Nair regarding Law college controversy.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

'പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം " ഒന്ന് മാറി നിൽക്കൂ" എന്ന് പറയുമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിനിന്നുകൊണ്ട്‌, " നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ" എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്‌‌, "നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്" ശഠിക്കുന്ന ധാർഷ്ട്യത്തിന്‌ കുമിളയുടെ ആയുസ്സേയുള്ളൂ, എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം.

കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, കോളജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ, കോടതിയിലെ ജയമൊന്നുമൊരു ജയമല്ല,

മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe's gone sour, so stop cooking'.


Summary: Your recipe's gone sour, stop cooking. Director B Unnikrishann against Lashmi Nair. Director B Unnikrishnan posted in his face book against Lakshmi Nair regarding Law college controversy.
Previous Post Next Post