ഇൻഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി അധികൃതർ ; ബന്ധുവിന് ജോലി നൽകാമെന്നും വാഗ്ദാനം

കോഴിക്കോട്: (www.kvartha.com 31.01.2017) പൂനെ ഇൻഫോസിസിലെ ജീവനക്കാരി രസീല കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒരു കോടി രൂപയും ബന്ധുക്കളിൽ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഇന്ഫോസിസ് അറിയിച്ചു.

തിങ്കളാഴ്ച പൂനെയിലെത്തിയ രസീലയുടെ പിതാവ് രാജു, അമ്മാവൻ സുരേഷ്, ഇളയച്ഛൻ വിനോദ് കുമാർ തുടങ്ങിയവർ പൂനെ ഇന്ഫോസിസ് സന്ദർശിച്ചപ്പോഴായിരുന്നു കമ്പനി ഇക്കാര്യം അറിയിച്ചത്.

അതേ സമയം മരണത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കമ്പ്യൂട്ടർ വയർ കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു രസീലയുടെ മൃതദേഹം. എന്നാൽ മുഖം വികൃതമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു . രസീലയുടെ മൊബൈൽ ഫോൺ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ബന്ധുക്കൾ ഇത് സംബന്ധിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ട്.


പൂനെയിലെ ഹിഞ്ചെവാഡി പാർക്കിലെ ഇന്ഫോസിസ് ഓഫീസിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Summary: Techie murder; Infosys offered one crore and job to her relatives. Infosys has announced Rs 1 crore compensation to the family of O P Rasila who was strangled to death at her workplace inside the company’s campus .
Previous Post Next Post