ഇ പി ജയരാജനും കോടിയേരിയും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങള്‍; രാജിയുടെ പുകപടലങ്ങള്‍ ഇപ്പോഴും അടങ്ങാതെ സിപിഎം

 


തിരുവനന്തപുരം: (www.kvartha.com 31.01.2017) വന്‍ ഭൂരിപക്ഷത്തോടെ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിന് ഒന്നാം തിരുമുറിവായി മാറിയ ഇ പി ജയരാജന്റെ ബന്ധു നിയമന വിവാദത്തിന്റെ അലയൊലികള്‍ അടങ്ങാതെ സിപിഎം. പാര്‍ട്ടിയുടെ രണ്ട് പ്രമുഖ നേതാക്കള്‍ തമ്മില്‍ ഈ വിവാദത്തേത്തുടര്‍ന്ന് ഉണ്ടായ അകല്‍ച്ച ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ഇതില്‍ പ്രധാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗവും രാജിവച്ച വ്യവസായ മന്ത്രിയുമായ ഇ പി ജയരാജനും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങളായി.

  ഇ പി ജയരാജനും കോടിയേരിയും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങള്‍; രാജിയുടെ പുകപടലങ്ങള്‍ ഇപ്പോഴും അടങ്ങാതെ സിപിഎം


  ഇ പി ജയരാജനും കോടിയേരിയും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങള്‍; രാജിയുടെ പുകപടലങ്ങള്‍ ഇപ്പോഴും അടങ്ങാതെ സിപിഎം

പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ ജയരാജന്‍ കാലു കുത്തിയിട്ടും ആഴ്ചകളായി. രാജിക്കു ശേഷം ഒരേയൊരു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. വിജിലന്‍സ് അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം കണ്ടെത്തുമെന്നും വീണ്ടും മന്ത്രിയാകാമെന്നുമായിരുന്നു ജയരാജന്റെ പ്രതീക്ഷ. എന്നാല്‍ എംഎം മണിയെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുകയും കോടിയേരി അതിന് സമ്മതം മൂളുകയും ചെയ്തതോടെയാണ് ജയരാജന്‍ എകെജി സെന്ററിലേക്ക് തിരിഞ്ഞു നോക്കാതായതും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതായതും. മണിയെ മന്ത്രിയാക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോവുകയാണ് ചെയ്തത്.

  ഇ പി ജയരാജനും കോടിയേരിയും തമ്മില്‍ സംസാരിച്ചിട്ട് മാസങ്ങള്‍; രാജിയുടെ പുകപടലങ്ങള്‍ ഇപ്പോഴും അടങ്ങാതെ സിപിഎം

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പ്രമുഖ നേതാക്കളാണ് കോടിയേരിയും ജയരാജനും എന്നതിലുപരി പിണറായിയുടെ വലംകൈയും ഇടംകൈയും പോലെ നിന്നവരുമാണ്. എന്നാല്‍ തനിക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചില്ല എന്ന രോഷവും രാജിയിലെ അപമാനവും ജയരാജനെ അലട്ടുന്നു എന്നാണ് വിവരം. കോടിയേരി വേണ്ടത്ര താല്‍പര്യമെടുത്തിരുന്നെങ്കില്‍ രാജി ഒഴിവാക്കാമായിരുന്നുവത്രേ. കോടിയേരിയുടെ നിലപാട് കൂടി നോക്കിയാണ് രാജിക്ക് മുഖ്യമന്ത്രി കര്‍ക്കശ നിലപാടെടുത്തത് എന്നും വന്നു.

വിജിലന്‍സ് അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജി എന്ന നിലപാട് കോടിയേരി സ്വീകരിച്ചിരുന്നെങ്കില്‍ രാജി ഒഴിവാക്കാമായിരുന്നു എന്ന് ജയരാജന്‍ ഇപ്പോഴും വിശ്വസിക്കുന്നു. സിപിഎം പിബി തിരുവനന്തപുരത്ത് നടന്ന ജനുവരി അഞ്ചിന് വിജിലന്‍സ് ജയരാജന്റെ കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ റിയാബിന്റെ പാനല്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ പേരുള്ള രണ്ടു പേരെ ഒഴിവാക്കി പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചു എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെബി വര്‍ഗീസ് എന്നയാളെ നിയമിച്ചപ്പോഴും അതേ
റിയാബ് പാനല്‍ മറികടക്കുകയാണ് ചെയ്തത്. എന്നാല്‍ അതിന്റെ പേരില്‍ എ സി മൊയ്തീനെ ആരും കുറ്റപ്പെടുത്താത്തതും ജയരാജനെ പ്രകോപിപ്പിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:
പഞ്ചായത്ത് പ്രസിഡന്റിനും അംഗത്തിനും മര്‍ദനം: ചൊവ്വാഴ്ച ഉച്ച വരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍

Keywords: Kodiyeri and E P Jayarajan in dilemma what will do, Thiruvananthapuram, Pinarayi vijayan, Chief Minister, Resigned, Kannur, News, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia