SWISS-TOWER 24/07/2023

നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 31.01.2017) നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡെല്‍ഹി മംഗോള്‍പുരിയിലുള്ള പാര്‍ക്കിലാണ് 30കാരിയായ നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പ് വിവാഹിതയായ ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആരതിയുടെ ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ ആളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

ആരതിയെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിച്ചത് താനാണെന്നും പോലീസിന് മുന്നില്‍ കീഴടങ്ങുമെന്നുമാണ് ഇയാള്‍ അറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അരികില്‍ തന്നെ കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ലും കണ്ടെത്തിയിട്ടുണ്ട്.
  നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ആരതിയുടെ മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലാണ്. കൊലയ്ക്ക് ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയതാണെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഭര്‍ത്താവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

  നവവധുവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

Also Read:
പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതികള്‍ക്കെതിരെ ചുമത്തിയത് മാനഹാനി അടക്കമുള്ള വകുപ്പുകള്‍

Keywords: Delhi: Woman crushed to death with stone in Mangolpuri, New Delhi, Police, Dead Body, Husband, National, Crime, Obituary, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia