SWISS-TOWER 24/07/2023

കോണ്‍ഗ്രസ് ലോ അക്കാദമി സമരം ഏറ്റെടുക്കുന്നില്ല? വീണ്ടു വിചാരം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.01.2017) ബിജെപി മാതൃകയില്‍ ലോ അക്കാദമി ലോ കോളജ് സമരം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന കോണ്‍ഗ്രസ് പിന്‍മാറുന്നു. കെ എസ് യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ സമരം തുടരട്ടെ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ചിന്തിക്കുന്നത്.

  കോണ്‍ഗ്രസ് ലോ അക്കാദമി സമരം ഏറ്റെടുക്കുന്നില്ല? വീണ്ടു വിചാരം



  കോണ്‍ഗ്രസ് ലോ അക്കാദമി സമരം ഏറ്റെടുക്കുന്നില്ല? വീണ്ടു വിചാരം

അതേസമയം, ലോ അക്കാദമി ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ നിരാഹാര സമരം പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നും സൂചനയുണ്ട്. മുരളീധരന്റെ സമരം കോണ്‍ഗ്രസിന്റെ സമരമായി മാറ്റുന്ന കാര്യം പിന്നീട് തീരുമാനിക്കും. ചൊവ്വാഴ്ച കൂടി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവച്ചില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ നിരാഹാരം തുടങ്ങാനാണ് മുരളീധരന്റെ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഡനം, ജാതി വിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങാനായിരുന്നു കോണ്‍ഗ്രസ് ആലോചിച്ചത്. സിപിഎമ്മും മാനേജ്‌മെന്റും തമ്മിലുള്ള കൂട്ടുകെട്ടാണ് സമരം ഇങ്ങനെ നീണ്ടുപോകാനും ലക്ഷ്മി നായര്‍ രാജി വയ്ക്കാതിരിക്കാനും കാരണം എന്ന് ആരോപിച്ച് സമരം ഏറ്റെടുക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അങ്ങനെയൊരു ആരോപണം ശക്തമാക്കുന്നത് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തെയും കടുംപിടുത്തത്തെയും ലഘൂകരിക്കുന്ന നിലപാടായിപ്പോകും എന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു.

സമരം പാര്‍ട്ടി ഏറ്റെടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥി സമരത്തെ പിന്തുണയ്ക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തന്നെ പിന്‍പറ്റാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നീക്കം. അതിനിടെ 48 മണിക്കൂര്‍ നിരാഹാരം പ്രഖ്യാപിച്ച ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പിന്നീട് അത് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. ചൊവ്വാഴ്ച നിരാഹാരം ആരംഭിച്ചിട്ട് ഒരാഴ്ചയായി. തിങ്കളാഴ്ച രാത്രി മുരളീധരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു.

എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ അത് തടഞ്ഞു. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് ലക്ഷ്മി നായരെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റിനു വഴങ്ങാം എന്നാണ് മുരളീധരന്‍ പോലീസിനെ അറിയിച്ചത്. ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Also Read:
പഞ്ചായത്ത് പ്രസിഡന്റിനും അംഗത്തിനും മര്‍ദനം: ചൊവ്വാഴ്ച ഉച്ച വരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍

Keywords: Congress to drop it's decision to take law academy strike, News, Thiruvananthapuram, BJP, Principal, Resignation, CPM, Kodiyeri Balakrishnan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia