ബിജെപി എംപി സുബ്രമണ്യൻ സ്വാമിയുടെ പരാതി; റിപ്പബ്ലിക് ന്യൂസ് ചാനൽ പേര് മാറ്റി ‘റിപ്പബ്ലിക് ടിവി’ എന്നാക്കുന്നു

 


ന്യൂഡൽഹി: (www.kvartha.com 31.01.2017) ബിജെപി എം പി സുബ്രമണ്യൻ സ്വാമിയുടെ യെ തുടര്‍ന്ന്  സ്റ്റാർ ന്യൂസിന്റെ പുതിയ വാർത്ത ചാനലിന്റെ പേര് റിപ്പബ്ലിക് എന്നതിന് പകരം റിപ്പബ്ലിക് ടിവി എന്നാക്കുന്നു.

റിപ്പബ്ലിക്ക് എന്ന നാമത്തിൽ പുതിയ വാർത്ത ചാനൽ തുടങ്ങാനിരുന്ന സ്റ്റാർ അവതാരകൻ അർണാബിന്റെ നീക്കത്തിനെതിരെയായിരുന്നു ബിജെപി എംപിയുടെ പരാതി. ചില പേരുകളും അടയാളങ്ങും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പ്രിവൻഷൻ ഓഫ് ഇമ്പ്രോപ്പർ ആക്ട് 1950 പ്രകാരം ഇത് നിയമ ലംഘനമാന്നെന്നുമായിരുന്നു സ്വാമിയുടെ പരാതി. തുടർന്ന് റിപ്പബ്ലിക് എന്ന പേര് മാറ്റാൻ അർണാബ് നിർബന്ധിതനാകുകയായിരുന്നു.

 ബിജെപി എംപി സുബ്രമണ്യൻ സ്വാമിയുടെ പരാതി; റിപ്പബ്ലിക് ന്യൂസ് ചാനൽ പേര് മാറ്റി ‘റിപ്പബ്ലിക് ടിവി’ എന്നാക്കുന്നു

ജനുവരി 28 ന് വിവര വാർത്ത വിനിമയ മന്ത്രാലയത്തിനെഴുതിയ കത്തിലാണ് പേര് വിവരം വ്യക്തമാക്കിയിരിക്കുന്നത് . ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ റിപ്പബ്ലിക് ടിവിയുടെ പേരിലുള്ള ട്രേയ്ഡ് മാർക് രജിസ്ട്രേഷൻ, സ്വയം സാക്ഷ്യപ്പെടുത്തിയ പുതിയ പേരിന്റെ ലോഗോ, സത്യവാങ്മൂലം റിപ്പബ്ലിക് ടിവിയാണ് പുതിയ ചാനൽ പേരെന്ന് തെളിയിക്കുന്ന ഫോം 1A ഫോം 1B മുതലായവ അർണാബ് സമർപ്പിച്ചു.

 ബിജെപി എംപി സുബ്രമണ്യൻ സ്വാമിയുടെ പരാതി; റിപ്പബ്ലിക് ന്യൂസ് ചാനൽ പേര് മാറ്റി ‘റിപ്പബ്ലിക് ടിവി’ എന്നാക്കുന്നു

ന്യൂസ് ചാനലിന്റെ തലവനായ ശേഷമുള്ള അർണാബിന്റെ ആദ്യ സംരംഭമായിരുന്നു റിപ്പബ്ലിക്. 2016 ഡിസംബർ 15ന് ആരംഭിച്ച ഈ വാർത്ത ചാനൽ സ്വാമിയുടെ പരാതിയിന്മേൽ നിയമകുരുക്കിലാകുകയായിരുന്നു . തുടർന്നാണ് അർണാബ് റിപ്പബ്ലിക് എന്ന പേര് മാറ്റി റിപ്പബ്ലിക് ടിവി എന്നാക്കാൻ നിർബന്ധിതനായത്.

Summary: Arnab concedes, rename of Republic as Republic TV after Swami point out legal flaw. Star news anchor Arnab Goswami has announced that the name of his news channel is being changed from ‘Republic’ to ‘Republic TV .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia