കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന പുതിയ വാദവുമായി മധ്യപ്രദേശ് പോലീസ്

ഭോപാല്‍: (www.kvartha.com 31.10.2016) ജയില്‍ ചാടവേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി മധ്യപ്രദേശ് പോലീസ്. ഐ ജി യോഗേഷ് ചൗധരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

 Police, Killed, Encounter, Injured, Terrorists, Report, attack, National
സിമി പ്രവര്‍ത്തകരുമായി പോലീസ് ഏറ്റുമുട്ടിയ എയിന്ത്‌ഖെഡി ഗ്രാമത്തില്‍ നിന്ന് നാല് തോക്കുകളും മൂര്‍ച്ചയുള്ള മൂന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതീവ ഗൗരവമേറിയ വിഷയമാണിത്. വിവരം ലഭിച്ച ഉടന്‍ ഭീകരര്‍ക്ക് രക്ഷപെടാനുള്ള എല്ലാ സാധ്യതയും പോലീസ് പരിശോധിച്ചു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരുക്കേറ്റു. ഐജി വെളിപ്പെടുത്തി

ഏറ്റുമുട്ടലിന്റേതായി പുറത്ത് വന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ വഹിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലിലെ ജയിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ജയില്‍ ചാടിയ സിമി  പ്രവര്‍ത്തകരെയാണ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.
Previous Post Next Post