Follow KVARTHA on Google news Follow Us!
ad

പുലി മുരുകന്‍ പുലി തന്നെ; 25 ദിവസം കൊണ്ട് 75 കോടി, റെക്കോര്‍ഡുകള്‍ ഭേദിച്ച് പുലി മുരുകന്റെ ജൈത്രയാത്ര

പുലിമുരുകനുമുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടങ്ങുകയാണ്Record, Box Office, film, Mohanlal, Theater, Foreign, Actor, Ticket, Kerala, Cinema
തിരുവനന്തപുരം: (www.kvartha.com 31.10.2016) പുലിമുരുകനുമുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടങ്ങുകയാണ്. ഇരുപത്തിയഞ്ചാം ദിവസമടുത്തപ്പോള്‍ ഈ മോഹന്‍ലാല്‍ ചിത്രം തകര്‍ത്തത് ലാല്‍ തന്നെ അഭിനയിച്ച് ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ച ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ്. ദൃശ്യം നേടിയത് 70 കോടിയെങ്കില്‍ പുലി മുരുകന്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ നേടിയിരിക്കുന്നത് 75 കോടി രൂപയാണ്. അതായത് നൂറുകോടി ക്ലബിലേക്ക് കടക്കാന്‍ പുലി മുരുകന് അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് സാരം. ഇതോടെ മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ബോക്‌സ് ഓഫീസ് ഹിറ്റായി പുലി മുരുകന്‍ മാറിത്തീര്‍ന്നിരിക്കുന്നു.

എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായി പുലി മുരുകന്‍ മാറിത്തീര്‍ന്നിരിക്കുന്നു. ടിക്കറ്റിന് വേണ്ടിയുള്ള ഉന്തിനും തള്ളിനും പുറമേ ചിത്രം കാണാന്‍ വന്ന പലര്‍ക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും പല തീയേറ്ററുകളിലും നിലവിലുണ്ട്. സ്വദേശത്തിന് പുറമേ വിദേശത്തും എത്തിക്കഴിഞ്ഞിരിക്കുന്നു പുലി മുരുകന്‍.

നവംബര്‍ മൂന്നിന് 150 സ്‌ക്രീനുകളിലായി യുകെയിലും യൂറോപ്പിലമെത്തുന്ന ചിത്രം 12 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടണിലെ മറ്റു നൂറോളം തിയറ്ററുകളിലും നവംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും. പി.ജെ. എന്റര്‍ടൈന്‍മെന്റ്‌സ് ആണ് യൂറോപ്പില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ബ്രിട്ടനൊപ്പം ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ഹോളണ്ട്, ബല്‍ജിയം, മാള്‍ട്ട, പോളണ്ട്, ഓസ്ട്രിയ,സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും നവംബര്‍ നാലുമുതല്‍ പുലിമുരുകന്‍ എത്തും. യൂറോപ്പിലാകെ നൂറ്റമ്ബതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. മലയാളം സിനിമയുടെ ചരിത്രത്തിലെ യൂറോപ്പിലെ ഏറ്റവും വലിയ റിലീസാകും ഇത്. ഇംഗ്ലീഷ് ടൈറ്റിലുകളോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തോടെയാണ് ചിത്രം ഗള്‍ഫിലും എത്തുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കലക്ഷന്‍ റെക്കോര്‍ഡ് മൂന്നാം നാള്‍ പിന്നിട്ടു മുരുകന്‍. ഓവര്‍സീസ്, സാറ്റലൈറ്റ് റൈറ്റുകള്‍ ഓഡിയോ, വിഡിയോ റൈറ്റ് എന്നീ ഇനത്തിലും പുലി മുരുകന്‍ 15 കോടിയോളം രൂപ നേടിയതായാണു വിവരം.

 Record, Box Office, film, Mohanlal, Theater, Foreign, Actor, Ticket, Kerala,Entertainment

Keywords: Record, Box Office, film, Mohanlal, Theater, Foreign, Actor, Ticket, Kerala,Entertainment