പാകിസ്ഥാനിലെ സ്‌കൂളില്‍ ഭീകരാക്രമണം

 


ഇസ്ലാമാബാദ് : (www.kvartha.com 31.10.2016) പാകിസ്ഥാനിലെ സ്‌കൂളില്‍ ഭീകരരുടെ ആക്രമണം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ബഹാവല്‍നഗറിലുള്ള ഹരൂണാബാദിലെ സ്വകാര്യ സ്‌കൂളിലാണ് ഭീകരാക്രമണം നടന്നത്.

ആയുധങ്ങളുമായെത്തിയ രണ്ടു ഭീകരര്‍ ചുറ്റുപാടും വെടിയുതിര്‍ത്തശേഷം സ്‌കൂളിനകത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെട്ടുവെന്നും പാക് മാധ്യമമായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ മുഴുവന്‍ സുരക്ഷിതമായി
പുറത്തെത്തിച്ചു. വെടിവയ്പില്‍ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. 2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 140 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്ന് ഏഴു ഭീകരരാണ് സ്‌കൂള്‍ ആക്രമിച്ചത്. സ്‌കൂളിനകത്ത് കടന്ന ഭീകരര്‍ കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന് ഭീകരരെ വധിക്കാനായത്.

പാകിസ്ഥാനിലെ സ്‌കൂളില്‍ ഭീകരാക്രമണം

Keywords:  Pakistan: Two armed men open fire outside private school, Islamabad, Media, Police, Children, Injured, Treatment, Hospital, Protection, Military, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia