കാണാതായ ഓട്ടോ ഡ്രൈവറെ കൊന്നുകുഴിച്ചുമൂടി ; കൊലയ്ക്ക് കാരണം അവിഹിത ബന്ധം, ഡ്രൈവറുടെ കാമുകിയുടെ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കോവളം(തിരുവനന്തപുരം): (www.kvartha.com 31.10.2016) കാണാതായ ഓട്ടോ ഡ്രൈവറെ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വലിയതുറയില്‍ നിന്നും കാണാതായ ഓട്ടോ ഡ്രൈവര്‍ വെട്ടുകാട് ബാലനഗര്‍ ടിസി. 90/597 തൈവിളാകത്ത് വീട്ടില്‍ രതീഷിനെ(27)യാണ് തിരുവല്ലത്ത് കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രതീഷിന്റെ കാമുകിയുടെ ഭര്‍ത്താവടക്കം മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ലം പാലപ്പൂര്‍ ചാനല്‍ക്കര സ്വദേശി രതീഷ്, ഇയാളുടെ സുഹൃത്തുക്കളായ കുട്ടപ്പനെന്ന രാജു, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രതീഷിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം അറിയുന്നത്. തിരുവല്ലത്തിനടുത്ത് ഒരു സ്വകാര്യ വ്യക്തിയുടെ മതില്‍ കെട്ടിയടച്ച വസ്തുവിലാണ് ജഡം കുഴിച്ചുമൂടിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് വെട്ടുകാട് പള്ളിക്ക് സമീപം ഓട്ടോ ഡ്രൈവറായ രതീഷിനെ കാണാതായത്. വീട്ടില്‍ നിന്ന് പതിവുപോലെ ഓട്ടോയുമായി സ്റ്റാന്‍ഡില്‍ പോയ രതീഷ് തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം അറിയുന്നത്. രതീഷിന്റെ ഓട്ടോ തിരുവല്ലത്ത് ഒരു വര്‍ക്ക് ഷോപ്പിന് മുന്നില്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: തെങ്ങുക്കയറ്റക്കാരനാണ് പോലീസ് പിടിയിലായ രതീഷ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഏതാനും വര്‍ഷം മുമ്പ് ലഹരിവിമുക്ത ചികിത്സയുമായി ബന്ധപ്പെട്ട് ശംഖുംമുഖത്തെ ഒരാശുപത്രിയില്‍ രതീഷ് ചികിത്സ തേടിയിരുന്നു. ഈ സമയത്ത് ഇവിടുത്തെ കാന്റീനിലെ ജീവനക്കാരിയായിരുന്ന ജാസ്മിന്‍ എന്ന യുവതിയുമായി അടുപ്പത്തിലായി . പിന്നീട് യുവതിയെ വിവാഹം ചെയ്ത് ചാനല്‍ക്കരയില്‍ താമസവും തുടങ്ങി. മരിച്ച ഓട്ടോ ഡ്രൈവര്‍ രതീഷിനും ജാസ്മിനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു.

വിവാഹശേഷവും ജാസ്മിനുമായുള്ള അടുപ്പം തുടര്‍ന്നു. ജാസ്മിനെ കാണാന്‍ ചാനല്‍ക്കരയില്‍ രതീഷ് പലപ്പോഴും ഓട്ടോയില്‍ എത്താറുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞതോടെ ജാസ്മിനും ഭര്‍ത്താവ് രതീഷും തമ്മില്‍ വഴക്ക് പതിവായി. ജാസ്മിനുമായി ബന്ധം പാടില്ലെന്ന് രതീഷ് ഓട്ടോെ്രെഡവറെ വിലക്കുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് ചാനല്‍ക്കരയില്‍ വീണ്ടും രതീഷ് എത്തിയതാണ് കൊലപാതകത്തിന് കാരണമായത്. രതീഷ് മറ്റു രണ്ടുപേരെ കൂടെ കൂട്ടിയാണ് കൊല നടത്തിയത്. പിടിയിലായ രാജുവിനെ കൊണ്ടുവന്നാണ് ജഡം കുഴിച്ചിട്ട സ്ഥലം പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

രതീഷിനെ വകവരുത്തിയ ശേഷം പ്രതികള്‍ തല്ലിതകര്‍ത്ത് തിരുവല്ലത്തെ ഒരു വര്‍ക്ക് ഷോപ്പിന് മുന്നില്‍ ഉപേക്ഷിച്ച ഓട്ടോ ആണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഓട്ടോ ഡ്രൈവറെ കാണാതായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളുടെ ഓട്ടോ തകര്‍ത്ത നിലയില്‍ തിരുവല്ലത്ത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരം ലഭിക്കുകയായിരുന്നു.

മാത്രമല്ല രതീഷിന്റെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ സൈബര്‍ പോലീസ് സഹായത്തോടെ
ശേഖരിച്ച പോലീസ് ജാസ്മിനുമായുള്ള ബന്ധം മനസിലാക്കി ചാനല്‍ക്കരയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് ജാസ്മിന്‍ താമസിക്കുന്ന വീട്ടിലെത്തിയ ഷാഡോ പോലീസ് അംഗങ്ങള്‍ വീടിന്റെ പറമ്പില്‍ നിന്ന് ഓട്ടോയുടെ പൊട്ടിയ ഗ്ലാസുകളും ലൈറ്റുകളും മറ്റ് പാര്‍ട്‌സുകളും കണ്ടെത്തി. ഇതോടെ വലിയതുറ പോലീസ് രതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയുമായിരുന്നു.

Missing auto driver found dead, Police, Arrest, Husband, Friends, Complaint, Accused, hospital, Treatment, Woman, Kerala.


Keywords: Missing auto driver found dead, Police, Arrest, Husband, Friends, Complaint, Accused, hospital, Treatment, Woman, Kerala.
Previous Post Next Post