എടാ ഞാന്‍ പെട്ടെടാ... സി പി എം ലോക്കല്‍ സെക്രട്ടറി വനിതാ അംഗത്തിന് അയച്ചുകൊടുത്ത നഗ്ന ചിത്രം നമ്പര്‍ മാറി എത്തിയത് മറ്റൊരു ഗ്രൂപ്പില്‍, സംഭവം വിവാദത്തില്‍

കൊച്ചി: (www.kvartha.com 31.10.2016) സി പി എം ലോക്കല്‍ സെക്രട്ടറി വനിതാ അംഗത്തിന് അയച്ചുകൊടുത്ത നഗ്ന ചിത്രം നമ്പര്‍ മാറി എത്തിയത് മറ്റൊരു ഗ്രൂപ്പില്‍, സംഭവം വിവാദത്തില്‍. ലോക്കല്‍ കമ്മിറ്റിയിലെ ഒരു വനിതാ അംഗത്തിനാണ് സി.പി.എം മുടക്കുഴ ലോക്കല്‍ സെക്രട്ടറി സ്വന്തം നഗ്ന ചിത്രം അയച്ചുകൊടുത്തത്.

സംഭവത്തെ തുടര്‍ന്ന് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്. ലോക്കല്‍ കമ്മിറ്റി ശ്രമിച്ചിട്ട് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രശ്‌നം ഏരിയ കമ്മിറ്റിയില്‍ എത്തിയത്.

ഒരാഴ്ച മുന്‍പാണ് സംഭവത്തിന്റെ തുടക്കം. സെക്രട്ടറി അയച്ച നഗ്ന ചിത്രം നമ്പര്‍ മാറി എത്തിയത് 'ത്രിവേണി' എന്ന പേരിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് . 242 അംഗങ്ങളുള്ള ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ചിത്രം ലഭിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നാടെങ്ങും പ്രചരിച്ചു. ഒടുവില്‍ സി.പി.എം നേതൃത്വം ഇടപെട്ട് ഈ ഗ്രൂപ്പ് തന്നെ നിര്‍ത്തലാക്കിയെങ്കിലും നേതാവിന്റെ ചിത്രം അണികളുടെ കൈകളില്‍ ഇപ്പോഴും ഭദ്രമാണ്.

അതേസമയം, ഖേദപ്രകടനം നടത്തി തലയൂരാനാണ് ലോക്കല്‍ സെക്രട്ടറിയുടെ ശ്രമം. തനിക്ക്
അബദ്ധം പറ്റിയതാണെന്നും ജാഗ്രതക്കുറവ് മൂലം ചിത്രം മാറിപ്പോയതാണെന്നുമാണ് ലോക്കല്‍ സെക്രട്ടറിയുടെ നിലപാട്. വനിത അംഗത്തിന്റെ പേരിനൊപ്പം ത്രിവേണി എന്നു കൂടി ചേര്‍ത്തായിരുന്നു മൊബൈലില്‍ സേവ് ചെയ്തിരുന്നത്. രാത്രിയില്‍ ചിത്രം അയച്ചപ്പോള്‍ അത് മാറി ത്രിവേണി ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്ന കുറ്റസമ്മതവും സെക്രട്ടറി നടത്തി.

സംഭവത്തിനു ശേഷം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ 12 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ അഞ്ചു പേരും സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇവിടെ പ്രശ്‌നം പരിഹരിക്കാനാകാതെ വന്നതോടെയാണ് ഏരിയ കമ്മിറ്റിയില്‍ എത്തുന്നത്.

P Rajeev, Thriveni, Kochi, CPM, Woman, Mobile Phone, Controversy, Meeting, Leader, Kerala.

Keywords: P Rajeev, Thriveni, Kochi, CPM, Woman, Mobile Phone, Controversy, Meeting, Leader, Kerala.
Previous Post Next Post